Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ നാട് സമാധാനം: ആലോചനാ യോഗത്തിൽ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും

mar-nicholovos

ന്യൂയോർക്ക്∙ ഇസ്രയേലിലെയും പലസ്തീനിലെയും പരിഹാരമില്ലാതെ തുടരുന്ന സംഘർഷാവസ്ഥ സംബന്ധിച്ച് വാഷിങ്ടണിൽ നടക്കുന്ന ആലോചനായോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയെ, സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത പ്രതിനിധീകരിക്കും.

വിശുദ്ധ നാട്ടിലെ നിലവിലുള്ള സാഹചര്യങ്ങൾ സംബന്ധിച്ച് ആഗോള, പ്രാദേശികതലത്തിലുള്ള നേതാക്കളെയും യു എസ് മത നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും താഴെതട്ടിലുള്ള പ്രവർത്തകരെയും ബോധവൽകരിക്കുകയാണ് കൺസൾട്ടേഷന്റെ ഉദ്ദേശ്യം. വിശുദ്ധ നാടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നീതി നടപ്പാക്കുന്നതിന് എക്യുമെനിക്കൽ ബന്ധങ്ങൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്.

വിമോചനത്തിന്റെയും സാർവത്രിക അനുരഞ്ജനത്തിന്റെയും പുണ്യഭൂമിയായ വിശുദ്ധനാടുകൾ പതിറ്റാണ്ട ുകളായി യുദ്ധത്തിന്റെയും കാലുഷ്യത്തിന്റെയും അസ്വസ്ഥതകളുടെയും മരണത്തിന്റെയും നാടുകളായി മാറിയിരിക്കുന്നു. ലോകത്തെ എല്ലാ ക്രിസ്തീയ സമൂഹങ്ങളുടെയും വിശ്വാസത്തിന്റെ വേരുകൾ വിശുദ്ധ നാടുകളിലാണുള്ളത്. അതുകൊണ്ട ുതന്നെ വിശുദ്ധ നാടുകളിലെ മുറിവുണങ്ങുന്നതിനായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും ചെയ്വാൻ ലോകത്തിന്റെ എല്ലായിടത്തുമുള്ള ക്രിസത്യാനികൾക്കും കടമയുണ്ട്.

സമാധാനത്തിനും നീതിക്കുമായുള്ള ശ്രമങ്ങൾ ഒരേ തലത്തിൽനീങ്ങിയാലേ വർഷങ്ങളായുള്ള ഇവിടുത്തെ രക്തച്ചൊരിച്ചിലിന് അറുതിവരുത്താനാകൂ. അവിടെയുള്ള ജനത്തിന് സമാധാനവും മോചനവും പരസ്പര സഹകരണവും സാധ്യമാകൂ. മാർ നിക്കോളോവോസ് ചൂണ്ട ിക്കാട്ടി.

ഇപ്പോൾ നടത്തുന്ന ചർച്ചകളിലൂടെ വിശുദ്ധ നാടുകളിലെ ശാശ്വതസമാധാനത്തിന് ഉചിതമായതും നീതിപൂർവവുമായ നടപടികൾ സ്വീകരിക്കാൻ യു എസ് ഭരണത്തെയും കോൺഗ്രസിനെയും പ്രേരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡബ്ലിയു സി സിയും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസും. ഡബ്ലിയു സി സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് മാർ നിക്കോളോവോസ് മെത്രാപ്പൊലീത്ത.
 

Your Rating: