Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിയാമ്മ ഇടിക്കുള നിര്യാതയായി; സംസ്കാരം തിങ്കളാഴ്ച ഷിക്കാഗോയിൽ

mariyamma-idicula

സാൻ അന്റോണിയോ ∙ റാന്നി കരിയംപ്ലാവ് വെട്ടുകുഴിയിൽ മാത്യു ഇടിക്കുളയുടെ (കുഞ്ഞുമോൻ) ഭാര്യ മറിയാമ്മ ഇടിക്കുള (അമ്മിണി -76) നിര്യാതയായി. നെല്ലിക്കാമണ്ണിൽ ഇഞ്ചിക്കാലായിൽ പരേതരായ മാത്യു കുര്യന്റെയും മറിയാമ്മയുടെയും മകളാണ്. സംസ്കാരം ഒക്ടോബർ മൂന്ന് തിങ്കളാഴ്ച രാവിലെ 10ന് ഷിക്കാഗോ മാർത്തോമ്മാ പള്ളിയിൽ ശുശ്രൂഷയ്ക്കുശേഷം മേരി ഹിൽ സെമിത്തേരിയിൽ. വെയ്ക്ക് രണ്ടിന് ഞായറാഴ്ച വൈകിട്ട് അഞ്ചു മുതൽ ഒൻപതുവരെ ഷിക്കാഗോ പള്ളിയിൽ. 

മക്കൾ: മൈന ഇടിക്കുള (ഫോർട്ട് വെയ്ൻ, ഇൻഡ്യാന), ലൈല ഇടിക്കുള, റൂബി ഇടിക്കുള (ഇരുവരും സാൻ അന്റോണിയോ, ടെക്സസ്). മരുമക്കൾ: മെഴുവേലി പെരുംകുന്നിൽ ഡോ. അലക്സാണ്ടർ മത്തായി (ഫോർട്ട് വെയ്ൻ, ഇൻഡ്യാന), വെൺമണി മരുത്തുംമൂട്ടിൽ വിജു ജോർജ് (സാൻ അന്റോണിയോ, ടെക്സസ്). 

സഹോദരങ്ങൾ: ചാർളി (സാന്റിയാഗോ), കുഞ്ഞുമോൾ (റാന്നി), ആലിസ് (സാന്റിയാഗോ), ലീലാമ്മ (ടെന്നസി), പരേതരായ മോനി, ലൗലറ്റ്.  ഷിക്കാഗോ മാർത്തോമ്മാ പള്ളിയുടെ സ്ഥാപകാംഗങ്ങളിലൊരാണ് മാത്യു ഇടിക്കുള. മാത്യു മാത്യു, മാത്യു വർഗീസ് (ഇരുവരും ഷിക്കാഗോ) എന്നിവർ സഹോദരങ്ങളാണ്. 

ഫോൺ: 210- 544- 8957, 630- 852- 7994.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.