Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിബു ഏലിയാസിനായി ബോൺ മാരോ റജിസ്റ്റർ ഡ്രൈവ്

shibu-elias

ന്യൂയോർക്ക്∙ എംഡിഎസ് എന്ന മജ്ജ സംബന്ധമായ അസുഖ ബാധിതനായ ഷിബു ഏലിയാസിനായി ന്യൂയോർക്ക് ഫ്ലോറൽ പാർക്ക് ഔവർ ലേഡി ഓഫ് ദി സ്നോസ് പളളി ബോൺ മാരോ ഡോണർ രജിസ്ട്രേഷൻ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 ഞായറാഴ്ച രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ആണ് രജിസ്റ്റർ. 18നും 44നും ഇടയ്ക്ക് പ്രായമുളളവർക്കേ ബോൺ മാരോ ഡൊണേഷന് അർഹതയുളളൂ. നൂറു ശതമാനം മാച്ച് ചെയ്യുന്ന ഒരു ഡോണറെ കണ്ടുപിടിക്കുന്നതിന് ആയിരക്കണക്കിന് ആളുകളെ സ്ക്രീൻ ചെയ്യണം. നൂറു ശതമാനം മാച്ചു ചെയ്താൽ മാത്രമേ ഷിബുവിന് ഡൊണേഷൻ സ്വീകരിക്കാനാകൂ. വേദനയില്ലാതെ രണ്ടു സെക്കന്റിൽ തീരുന്ന ഒരു ക്രമമാണ് സ്ക്രീനിങ്. നൂറു കണക്കിനാളുകളെ ഇതുവരെ സ്ക്രീൻ ചെയ്തിട്ടുണ്ടെങ്കിലും ഷിബുവിനെ രക്ഷിക്കാനുള്ളയാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

പ്രമുഖ എഴുത്തുകാരിയും പ്രാസംഗികയുമായ ഡോക്ടർ എൻ.പി. ഷീലയുടെ ഏകമകനാണ് ഷിബു. അമേരിക്കൻ എയർഫോഴ്സിൽ സിവിൽ എഞ്ചിനിയറിങ് സ്ക്വാഡ്രണിൽ സ്ട്രക്ച്ചറൽ ജേർണിമാൻ ആയിരുന്നു ഇപ്പോൾ 35 വയസുളള ഷിബു. ഷിബുവിന്റെ സഹോദരി ഡോ. ഷീബ 50 ശതമാനം മാച്ച് ചെയ്യുന്നുണ്ടെങ്കിലും ഡൊണേഷനു യോഗ്യയല്ല.

‘വി ദി മാച്ച് ’ എന്ന സംഘടനയുടെ സൗത്ത് ഏഷ്യൻ വിഭാഗമായ ‘സമാർ’ (സൗത്ത് ഏഷ്യൻ മാരോ അസോസിയേഷൻ ഓഫ് റിക്രൂട്ടേഴ്സ്) ആണ് ഔവർ ലേഡി ഓഫ് ദി സ്നോസിൽ സ്ക്രീനിങ് ചുമതല ഏറ്റെടുത്തിട്ടുളളത്. യുഎസ് കോൺഗ്രസാണ് സംഘടനയുടെ ധനചെലവു നടത്തുന്നത്. ഇതിന്റെ മെഡിക്കൽ ഡയറക്ടർ ഡോ. റോൺ ജേക്കബ് ഓഗസ്റ്റ് 28ന് പളളിയിലും സ്ക്രീനിങ് നടക്കുന്ന ഗ്രീൻ റൂമിലും കൂടുതൽ വിവരങ്ങൾ നൽകുന്നതാണ്.

വാർത്ത ∙ പോൾ ഡി. പനയ്ക്കൽ

Your Rating: