Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർത്തോമ അർബൻ മിഷൻ ട്രിപ്പ് ഷിക്കാഗോയിൽ സമാപിച്ചു

marthoma-arbaeen-mission-trip

ഷിക്കാഗോ ∙ നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനത്തിന്റെ നെയിബർ ഹുഡ് മിഷന്റെ ഭാഗമായുളള അർബൻ മിഷൻ ട്രിപ്പ് ഷിക്കാഗോയിൽ നടന്നു. ഭദ്രാസനത്തിലെ പതിനഞ്ചോളം ദേവാലയങ്ങളിൽ നിന്നുളള പ്രതിനിധികൾ ഇതിൽ സംബന്ധിച്ചു. സമൂഹത്തിലെ ദാരിദ്ര്യത്തെയും ഉച്ചനീചത്വങ്ങൾക്കെതിരെയും മികച്ച വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെയും സാമൂഹ്യ അസമത്വങ്ങൾക്കെതിരെയും അവബോധം സൃഷ്ടിക്കാൻ ഈ മിഷൻ ട്രിപ്പിൽ പങ്കെടുത്തവർക്ക് സാധിച്ചു. ഭദ്രാസനാധിപൻ അഭി. ഡോ. ഐസക് മാർ ഫീലക്സിനോക്സ് എപ്പിസ്കോപ്പാ മൂന്നു ദിവസം നീണ്ട നിന്ന ഈ പരിപാടി സന്ദർശിക്കുകയും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ മാതൃക നമ്മുടെ സമൂഹത്തിൽ പ്രതിഫലിപ്പിക്കേണ്ടതിന്റെ ആവശ്യകത ഏവരുമായി പങ്കുവയ്ക്കുകയും ചെയ്തു. റവ. ബിജു പി. സൈമൺ, ജാസ്മിൻ കരുവട്ടിൽ, മാത്യു തോമസ്, ഡെവിൻ ഏബ്രഹാം എന്നിവർ മിഷൻ ട്രിപ്പിന് നേതൃത്വം നൽകി. മിഡ് വെസ്റ്റ് റീജിയൻ യൂത്ത് ചാപ്ലയിൻ റവ. ക്രിസ് ഡാനിയേൽ, റവ. സോനു വർഗീസ് എന്നിവർ മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചുളള ക്ലാസുകൾക്ക് നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങൾക്ക് :
www.mtcurbanmissions.org
ഭദ്രാസന മീഡിയാ കമ്മിറ്റിക്കു വേണ്ടി സഖറിയ കോശി അറിയിച്ചതാണിത്.

വാർത്ത ∙ ബെന്നി പരിമണം 

Your Rating: