Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർത്തോമാ സീനിയർ ഫെല്ലോഷിപ്പ് കോൺഫറൻസിന് ഇന്നു തിരിതെളിയും

marthoma-senior-fellowship-conference04

ന്യൂയോർക്ക്∙ ദൈവസാന്നിധ്യം നിന്നോടു കൂടെയുള്ളതുകൊണ്ടു ഭയാശങ്കകളില്ലാതെ ധൈര്യമായിരിക്കുക എന്ന വാഗ്ദാനം ചിന്താവിഷയമാക്കി മാർത്തോമാ സഭ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസനത്തിലെ സീനിയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാം കോൺഫറൻസിനു വൈകിട്ട് (സെപ്റ്റംബർ 28, ബുധൻ) 6 മണിക്ക് ന്യൂയോർക്കിൽ തിരിതെളിയും.

marthoma-senior-fellowship-conference01

ക്വീൻസ് വില്ലേജിലെ സെന്റ് ജോൺസ് മാർത്തോമാ ചർച്ച് ആതിഥേയത്വം വഹിക്കുന്ന കോൺഫറൻസിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കോൺഫറൻസ് പ്രസിഡന്റ് റവ. ഐസക് പി. കുര്യൻ, ജനറൽ കൺവീനർ സി.വി. സൈമൺകുട്ടി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഭദ്രാസന മെത്രാപ്പോലീത്ത റൈറ്റ് റവ. ഡോ. ഐസക് മോർ പീലക്സിനോസ് എപ്പിസ്കോപ്പ, റൈറ്റ് റവ.ഡോ. യുയാക്കീം മോർ കൂറിലോസ് എന്നീ പിതാക്കന്മാരുടെ നേതൃത്വവും പ്രഭാഷണങ്ങളും കോൺഫറൻസിലുണ്ടാകും.

marthoma-senior-fellowship-conference03

ഭദ്രാസന സെക്രട്ടറി റവ. ഡെന്നി ഫിലിപ്പ്, റവ. ബൈജു മർക്കോസ് (ലൂഥറൻ സ്കൂൾ ഓഫ് തിയോളജി, ചിക്കാഗോ) എന്നീ വൈദീകശ്രേഷ്ഠരും വിവിധ ക്ലാസുകളും ചർച്ചകളും നയിക്കും. പരിചയസമ്പന്നരായ കൺവീനർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ പരിപാടികളുടെ ഉജ്വല വിജയത്തിനായി പ്രവർത്തിക്കുന്നു. ശനിയാഴ്ച ചതുർദിന കോൺഫറൻസ് സമാപിക്കും. ബിജു ചെറിയാൻ അറിയിച്ചതാണിത്.

marthoma-senior-fellowship-conference02

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.