Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഡ്- വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം കോണ്‍ഫറന്‍സും കലാമേളയും ഓഗസ്റ്റ് 13ന്

marthoma-yuvajana-sakhyam-conference

ഷിക്കാഗോ∙ നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമ്മാ യുവജന സഖ്യം മിഡ്-വെസ്റ്റ്‌ റീജിയന്‍റെ ഈ വര്‍ഷത്തെ റീജണല്‍ സമ്മേളനവും കലാമേളയും ഓഗസ്റ്റ്‌ 13 ശനിയാഴ്ച നടക്കും.ഷിക്കാഗോ സെന്റ്‌.തോമസ്‌ മാര്‍ത്തോമ്മാ ദേവാലയത്തില്‍ രാവിലെ 9:30നാരംഭിക്കുന്ന സമ്മേളനത്തിന് റീജണല്‍ പ്രസിഡന്റ്‌ റവ. എബ്രഹാം സ്കറിയ അധ്യക്ഷത വഹിക്കും.

ഈ വര്‍ഷത്തെ ഭദ്രാസന യുവജന സഖ്യത്തിന്റെ പഠനവിഷയമായ ‘Family as a domestic church’ എന്ന വിഷയത്തെ അധീകരിച്ച് നടക്കുന്ന പഠനത്തിന് ഷിക്കാഗോ സെന്റ്‌.തോമസ്‌ മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഡോ.ശലോമോന്‍.കെ നേതൃത്വം നല്‍കും. ഉച്ചക്ക് 1:30 ന് കലാമേള ആരംഭിക്കും. മിഡ്-വെസ്റ്റ്‌ റീജിയണലെ ദേവാലയങ്ങളില്‍ നിന്നും വൈദികരും സഖ്യ അംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിലേക്ക് ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍ണ്ണമായ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി യുവജനസഖ്യം റീജണല്‍ ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത‍ ∙ ബെന്നി പരിമണം 

Your Rating: