Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ്ക അപ്പ്സ്റ്റേറ്റ് ഓണാഘോഷങ്ങൾ സെപ്റ്റംബർ 24ന്

masc-onam

സൗത്ത് കരോലിന∙ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക) അപ്പ് സ്റ്റേറ്റ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24ന് വൈകിട്ട് 4 മണി മുതൽ ഗ്രീൻവിൽ വേദിക് സെന്റർ ഓഡിറ്റോറിയത്തിൽ നടത്തുവാൻ തീരുമാനിച്ചു.

ഈ പരിപാടിയുടെ ഭാഗമായി കേരള തനിമയുളള കലാപരിപാടികൾക്കൊപ്പം നാടൻ വിഭവങ്ങളടങ്ങിയ സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. പ്രസിഡന്റ് സുതീഷ് തോമസ്, വൈസ് പ്രസിഡന്റ് ജോൺ മാത്യു (റെജി) സെക്രട്ടറി അനീഷ് രാജേന്ദ്രൻ, ട്രഷറർ കൊച്ചുമോൻ നിരണം എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നതായിരിക്കും.

വാർത്ത∙ സേതു നായര്‍ 

Your Rating: