Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ്ക അപ്പ്സ്റ്റേറ്റ് ഓണം ആഘോഷിച്ചു

maska-onam

സൗത്ത് കരോലിന ∙ മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (മാസ്ക) അപ്പ്സ്റ്റേറ്റ് 24 സെപ്റ്റംബർ ശനിയാഴ്ച ഗ്രീൻവിൽ വേദിക് സെന്ററിൽ ഓണം ആഘോഷിച്ചു. മാവേലി ഘോഷയാത്ര, തിരുവാതിര കളി, കോലടി ഡാൻസ്, ഭരതനാട്യം, സ്കിറ്റ്, മിമിക്രി, സിംഗിൾ ആൻഡ് ഗ്രൂപ്പ് ഡാൻസ് എന്നിവയ്ക്കൊപ്പം കേരള തനിമയുളള ഓണസദ്യയും ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടത്തപ്പെട്ടു.

മാസ്ക മുൻ പ്രസിഡന്റ് േസതു നായർ മാവേലി വേഷത്തിൽ അരങ്ങിൽ എത്തി. അസോസിയേഷൻ പ്രസിഡന്റ് സുധീഷ് തോമസ്, അനീഷ് രാജേന്ദ്രൻ, ജോൺ (റെജി) മാത്യു, സുമൻ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.