Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭവന രഹിതരുടെ പുനരധിവാസത്തിനായി കൂട്ട ഓട്ടം

home-less-fund

ഫിലഡൽഫിയ∙എക്യൂമിലിക്കൽ ഫെല്ലോഷിപ് ഓഫ് ഇന്ത്യൻ ചർച്ചിന്റെ ആഭിമുഘ്യത്തിൽ സെപ്റ്റംബർ 17നു രാവിലെ 9 മണിമുതൽ ഭവന രഹിതരുടെ പുനരധിവാസത്തിനായി സംഘടിപ്പിക്കുന്ന കൂട്ട ഓട്ടത്തിന്റെ കിക്ക് ഓഫ് ജൂലായ് 31നു ബെൻസേലത്തുള്ള സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെട്ടു. റെവ. ഫാ. ഷിബു വി. മത്തായി ഇടവകയുടെ പേരിലുള്ള $ 1000 ചെക്ക് എക്യൂമിനീക്കൽ ട്രെഷറർ ബിജി ജോസഫിന് കൈമാറിക്കൊണ്ട് കിക്കോഫ് നിർവഹിച്ചു.

എക്യൂമിനിക്കൽ പ്രോഗ്രാമുകളെ പറ്റി ഡാനിയൽ തോമസും, കൂട്ടയോട്ടത്തിന്റെ പ്രാധാന്യത്തെ പറ്റി ജോസ് കുന്നേലും സംസാരിച്ചു. അമേരിക്കൻ പ്രവാസികളുടെ സാമ്പത്തിക ഉന്നമനം കൊണ്ടും സാമ്പത്തിക ഭദ്രതകൊണ്ടും ഇന്ത്യൻ പ്രവാസിസമൂഹം മുൻപന്തിയിൽ ആണെന്നും പ്രത്യേകിച്ചും മലയാളി സമൂഹം അതിൽ ഏറ്റവും ഉന്നത നിലവാരം പുലർത്തുന്നു എന്നും അദ്ദേഹം വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു. ഇങ്ങനെ ഈ പ്രവാസ മണ്ണിൽ നമ്മൾ സൗഭാഗ്യങ്ങൾ അനുഭവിക്കുമ്പോൾ യേശുദേവൻ കാണിച്ചുതന്ന പങ്കിടലിന്റെ മാതൃക മറ്റുള്ളവരിലേക്ക് എത്തിച്ചുകൊണ്ടു ക്രൈസ്തവ ധർമ്മം നിറവേറ്റേണ്ടതാണ് എന്ന് ഉത്‌ബോധിപ്പിച്ചു.

അമേരിക്കയിൽ ഏകദേശം 51600 ഭവന രഹിതർ ഉണ്ടെന്നും അതിൽ ഏകദേശം 25000 പേരും ഫിലാഡൽഫിയ പരിസരത്താണെന്നും അദ്ദേഹം അറിയിച്ചു. അതുകൊണ്ടു തന്നെ ഈ സംരംഭത്തിൽ എല്ലാവരും പങ്കാളികളാകണം എന്നും അദ്ദേഹം പറഞ്ഞു .തുടർന്ന് നിരവധി പേര് സംഭാവനകൾ നൽകുകയും സ്പോൺസർഷിപ്പിനുള്ള സന്നദ്ധതായും അറിയിച്ചു. മത്തായി കോർ എപ്പിസ്‌കോർപ്പ, ബെന്നി കൊട്ടാരത്തിൽ, സാബു സ്കറിയ, സന്തോഷ് എബ്രഹാം, ജെയിംസ് പീറ്റർ, ചെറിയാൻ കോശി ,സിബി ചെറിയാൻ, കോശി വറുഗീസ് എന്നിവർ സന്നിഹിതർ ആയിരുന്നു. ഇടവക സെക്രട്ടറി മാത്യു കുര്യൻ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

കൂട്ടയോട്ടത്തിന് 1000 പേരെ പ്രതീക്ഷിക്കുന്നു വെന്നും ഇതിനോടകം 500 പേർ രജിസ്റ്റർ ചയ്തു കഴിഞ്ഞു എന്നും ചാരിറ്റി കൺവീനർ ബെന്നി കൊട്ടാരത്തിൽ പറഞ്ഞു. 25 ഡോളർ ആണ് രജിസ്‌ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പേര് രജിസ്റ്റർ ചെയ്യണം എന്ന് പിആർഒ സന്തോഷ് എബ്രഹാം അറിയിച്ചു.

വാർത്ത∙ ജയശങ്കർ പിള്ള
 

Your Rating: