Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദൈവമാതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

matha-thirunal008

ന്യൂയോര്‍ക്ക് ∙ ന്യൂയോര്‍ക്കിലെ മരിയന്‍ ഷ്രൈന്‍ ദേവാലയത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന റോക്ക്‌ലാന്റ് സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിന് വര്‍ണ്ണാഭമായ പരിസമാപ്തി. സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച വൈകീട്ട് പിറവം പള്ളി വികാരി ഫാ.തോമസ് ആദോപ്പിള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൊടിയേറ്റത്തോടെ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

matha-thirunal007

ഞായറാഴ്ച 3.30ന് ആഘോഷമായ തിരുന്നാള്‍ റാസ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ ഇടവക വികാരി, ഫാ.ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില് നടന്നു.

matha-thirunal006

ഫാ.റിജൊ ജോണ്‍സണ്‍ എസ് വി ഡി, ഫാ.സാബു മാലിതുരുത്തേല്‍, ഫാ.തോമസ് ആദോപ്പള്ളി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫാ.സാബു മാലിതുരുത്തേൽ തിരുനാള്‍ സന്ദേശം നൽകി.

matha-thirunal002

കുര്‍ബാനയുടെ ആശീര്‍വാദം ഫാ.തദേവൂസ് അരവിന്ദത്ത് നിര്‍വ്വഹിച്ചു. തുടര്‍ന്ന് മരിയന്‍ ഷ്രൈന്‍ ചാപ്പലിലേയ്ക്ക് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണം നടന്നു.

matha-thirunal001e

ക്യൂന്‍സ് സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തിലെ ചെണ്ട-ശിങ്കാരിമേള സംഘത്തിന്റെ വാദ്യമേളം തിരുനാള്‍ ആഘോഷപൂര്‍വ്വമാക്കി. തിരുന്നാളിനോടനുബന്ധിച്ച് മിഷനുവേണ്ടി ജോയി വാഴമലയില്‍ രൂപകല്പന ചെയ്ത് നേര്‍ച്ചയായി നല്‍കിയ മാതാവിന്റെ രൂപക്കൂട് പ്രദക്ഷിണത്തിന്റെ മാറ്റുക്കൂട്ടി.

ദൈവമാതാവിന്റെ ഒരു ദേവാലയം ഉണ്ടാകണമെന്ന ആഗ്രഹം മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പള്ളി തിരുനാള്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഉന്നയിച്ചപ്പോള്‍, തിരുനാളില്‍ സംബന്ധിച്ച പലരും വിലപിടിപ്പുള്ള സ്വര്‍ണ്ണമാല മുതല്‍ വലിയ തുകകള്‍ വരെ ദേവാലയ നിര്‍മ്മാണത്തിലേയ്ക്ക് സംഭാവന ചെയ്തു.

matha-thirunal0120

കൂടാതെ ഏലയ്ക്കമാല ലേലത്തിൽ ന്യൂജേഴ്‌സി, കണക്ടികട്ട്, ക്യൂന്‍സ്, വെസ്റ്റ്‌ച്ചെസ്റ്റര്‍, റോക്ക്‌ലാന്റ് എന്നീ ക്‌നാനായ മിഷനുകളിലെ അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. 42,000 ഡോളറിന് മാല ലേലം ചെയ്തതും പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹമായി കരുതുന്നതായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പള്ളി പറഞ്ഞു.

matha-thirunal005

നാൽപതു പ്രസുദേന്തിമാര്‍ ഏറ്റെടുത്ത് നടത്തിയ തിരുനാള്‍, വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് സമ്പന്നമായിരുന്നു. തിരുനാളില്‍ പങ്കെടുത്ത ഏവര്‍ക്കും മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് ആദോപ്പള്ളി, കൈക്കാരന്‍മാരായ സിബി മണലേല്‍, ഫിലിപ്പ് ചാമക്കാല, ട്രേയ്‌സി മണിമല, തിരുന്നാള്‍ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ നന്ദി പറഞ്ഞു.

സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു.

വാർത്ത∙ തോമസ് പാലിച്ചേരില്‍
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.