Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്യൂ തരകൻ ഫിലഡൽഫിയ മേയറുടെ ഏഷ്യൻ അമേരിക്കൻ അഫയേഴ്സ് കമ്മീഷണർ

mathew-tharakan

ഫിലഡൽഫിയ∙ ഓർമാ (ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷനൽ) സെക്രട്ടറി മാത്യൂ തരകനെ ഫിലഡൽഫിയ മേയർ ജിം കെനി, ഏഷ്യൻ അമേരിക്കൻ അഫയേഴ്സിന്റെ കമ്മീഷണറായി നിയമിച്ചു. ഏഷ്യൻ അമേരിക്കൻ സമൂഹത്തെ ബാധിക്കുന്ന നയങ്ങളിലും നടപടികളിലും നിയമനിർമാണങ്ങളിലും മേയർക്ക് മാർഗനിർദ്ദേശം നൽകുകയാണ് കമ്മീഷണറുടെ ചുമതല.

ഏഷ്യൻ അമേരിക്കൻ സമൂഹത്തിന്റെ സാംസ്കാരികവും കലാപരവുമായ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുവാനുള്ള ചുമതലയും കമ്മീഷണർക്കുണ്ട്. സൗത്ത് ഈസ്റ്റേൺ പെൻസിൽവേനിയ ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയിൽ (സെപ്റ്റ) റെയിൽ എഞ്ചിനീറിങ്ങ് മാനേജ്മെന്റിൽ 25 വർഷത്തെ പ്രൊഫഷണൽ മികവ് പുലർത്തിയിരുന്നു മാത്യൂ തരകൻ എന്ന് മേയറുടെ നിയമനപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്യൂ തരകന്റെ കഠിനാദ്ധ്വാനശീലം, സ്ഥിരോത്സാഹം, ചുമതലാബോധം എന്നീ മേന്മകൾ മികച്ചതാണെന്ന് സെപ്റ്റാ ഡപ്യൂട്ടി ജനറൽ മാനേജർ റിച്ചാഡ് ബേൺഫീൽഡും അസ്സിസ്റ്റന്റ് ജനറൽ മാനേജർ നീൽ പട്ടേലും എടുത്തു പറഞ്ഞു.

ഫിലഡൽഫിയ സിറ്റിയിലെ ഗതാഗതകുരുക്കും അത്യാഹിതങ്ങളും ഗണ്യമായി കുറയ്ക്കുവാൻ നിലവിലുള്ള ഭരണാധികാരികൾക്കു സമർപ്പിച്ച ‘വിഷൻ സീറോ’ പ്ലാനിന്റെ ഉപജ്ഞാതാവാണ് മാത്യൂ തരകൻ. ഫിലഡൽഫിയാ യൂണിവേഴ്സിറ്റിയിൽ നിന്ന് ധനശാസ്ത്രത്തിൽ എംബിഎയും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സും മാത്യൂ തരകൻ നേടിയിട്ടുണ്ട്. മദ്രാസ് ലയോളാ കോളജിൽ നിന്ന് ഹിസ്റ്ററിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദവും കേരളത്തിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എടത്വായാണ് ജന്മ ദേശം.

അമേരിക്കയിൽ വിവിധ സ്ഥലങ്ങളിലായി നാൽപതു ചാപ്റ്ററുകളുള്ള കോൺഫറൻസ് ഓഫ് മൈനോരിറ്റി ട്രൻസ്പോർട്ടേഷൻ ഒഫിഷ്യൽസിന്റെ (കോംടോ) വൈസ്പ്രസിഡന്റാണ് മാത്യൂ തരകൻ. ന്യൂനപക്ഷങ്ങളുടെ ഗതഗത സൗകര്യകാര്യങ്ങളിലെ വൈവിദ്ധ്യവും പുരോഗതിയും മികച്ചതാക്കുക എന്ന ലക്ഷ്യമാണ് കോംടോയ്ക്കുള്ളത്. മേയർ കെനിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ടേഷൻ ആന്റ് ഇൻഫ്രാ സ്ട്രക്ച്ചർ ട്രാൻസിഷൻ കമ്മിറ്റിയുടെ കോ ചെയർമാനുമാണ് മാത്യൂ തരകൻ.

സെപ്റ്റയിലെ സീനിയർ മാനേജ്മെന്റ് പദവിയിലാണ് (ബിസിനസ് എന്റെർപ്രൈസ് മാനേജർ) ഇപ്പോൾ മാത്യൂ തരകൻ ജോലി ചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെയും വനിതകളുടെയും ബിസിനസ് പങ്കാളിത്തം പ്രധാനപ്പെട്ട നിർമാണക്കരാറുകളിൽ ഉറപ്പാക്കുകയാണ് ഈ പദവയിൽ മാത്യൂ തരകന്റെ ചുമതല.
ഓവർസീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷൻ ഇന്റർനാഷനൽ (ഓർമ) എക്സിക്യൂട്ടിവ് കമ്മറ്റി മാത്യൂ തരകനെ അഭിനന്ദിച്ചു.

ഓർമാ പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി പി.ഡി. ജോർജ് സ്വാഗതവും ട്രഷറാർ ഷാജി മിറ്റത്താനി നന്ദിയും പറഞ്ഞു. ഓർമാ സ്പോക്സ് പേഴ്സൺ വിൻസന്റ് ഇമ്മാനുവേൽ, ട്രസ്റ്റീ ബോർഡ് ചെയർമാൻ സിബിച്ചൻ ചെമ്പ്ളായിൽ, എക്സിക്യൂട്ടിവ് കമ്മറ്റി അംഗങ്ങളായ ജോർജ് ദേവസ്യാ അമ്പാട്ട്, ജോയിന്റ് സെക്രട്റ്ററി റ്റെസീ മാത്യൂ എന്നിവർ അനുമോദിച്ചു പ്രസംഗിച്ചു.

വാർത്ത∙ പി ഡി ജോർജ് നടവയൽ 

Your Rating: