Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയാമിയിലേക്ക് യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പ്

mayami-zika

ഫ്ലോറിഡ ∙ മയാമി ഡൗൺ ടൗൺ നോർത്തിലേക്കുളള യാത്ര തൽക്കാലം മാറ്റി വെയ്ക്കണമെന്നു സെന്റർ ഫോർ ഡിസീസ് കണ്ടട്രോൾ ആന്റ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പു നൽകി. വൈറസ് വ്യാപകമായതിനെ തുടർന്നാണ് യാത്രാ നിരോധന മുന്നറിയിപ്പ്. അമേരിക്കയിൽ ആദ്യമായാണ് സിക്ക വൈറസ് വ്യാപകമായതിനെ തുടർന്ന് ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നത്.

സിഡിസി(CDC) വക്താവ് ടോം സ്കിന്നർ (ഓഗസ്റ്റ് ഒന്ന്) പത്ര സമ്മേളനത്തിൽ അറിയിച്ചു. ഫ്ലോറിഡായിൽ കൊതുകുകളിൽ നിന്നും ഇതുവരെ 14 പേർക്ക് സിക്ക വൈറസ് കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ സ്ഥിതികരിച്ചു.

വീടു കയറി ഇറങ്ങി നടത്തിയ സർവ്വേ ഫലങ്ങളനുസരിച്ച് ഇരുന്നൂറോളം പേർക്ക് രക്ത പരിശോധനയും യൂറിൻ പരിശോധനയും നടത്തി. രോഗ ബാധ കണ്ടെത്തിയതിനെ തുടർന്ന് ഫ്ലോറിഡാ ഗവർണർ റിക്ക് സ്കോട്ടും സിക്ക വൈറസ് എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിനെക്കുറിച്ച് ഓഗസ്റ്റ് ഒന്നിന് പ്രസ്താവന ഇറക്കിയിരുന്നു.
രോഗലക്ഷണം കണ്ടെത്തിയാൽ ഉടനെ ചികിത്സ നേടണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating: