Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമ ശ്രീ പുരസ്‌കാരം: ആദ്യ സ്‌പോണ്‍സറായി ജയ്‌മോന്‍ നന്തികാട്ട്

jaimon-award

ഷിക്കാഗോ∙ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ വര്‍ഷത്തെ മാധ്യമശ്രീ അവാര്‍ഡിനു ഷിക്കാഗോയില്‍ നിന്ന് ആദ്യ സ്‌പോണ്‍സര്‍. നവംബര്‍ 19-നു ഹൂസ്റ്റണില്‍ നല്‍കുന്ന മാധ്യമ ശ്രീ പുരസ്‌കാരത്തിനുള്ള അനുമോദന കുറിപ്പായി ജയ്‌മോന്‍ നന്തികാട്ടിലിന്റെ സ്‌പോണ്‍സര്‍ഷിപ്പ്.

മാധ്യമ രംഗവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജയ്‌മോന്‍ റീട്ടെയില്‍ പെട്രോളിയം ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നു. ബിസിനസുകാരനായിരിക്കുമ്പോള്‍ തന്നെ അറിവിന്റെയും വായനയുടെയും വാതായനങ്ങള്‍ തുറന്നിട്ടിരിക്കുന്ന ജയ്‌മോന്‍ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവം. എല്ലായ്പ്പോഴും സാമൂഹ്യനീതിക്കും കമ്യൂണിറ്റിയുടെ പുരോഗതിക്കും കാരുണ്യ ത്തിനും ഊന്നൽ നൽകുന്ന ജയ്‌മോന്റെ ഈ സ്‌പോൺസർഷിപ് പ്രസ് ക്ലബ് ആദരപൂർവം  സ്വീകരിക്കുന്നതായി പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ അറിയിച്ചു.

മറ്റു പല സംഘടനകളില്‍ നിന്നും വ്യത്യസ്തമായി പണത്തിന്റെ ശ്രോതസും സ്‌പോണ്‍സറുടെ വിവരവും പ്രസ് ക്ലബ് എക്കാലവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതു മാധ്യമ രംഗത്തെ സുതാര്യതക്ക് അതാവശ്യമാണെന്നു ഞങ്ങള്‍ കരുതുന്നു. ഈ വര്‍ഷത്തെ മാധ്യമ ശ്രീ അവാര്‍ഡിനു തിരഞ്ഞെടുത്തിരിക്കുന്നത് മാധ്യമ രംഗത്തു വിവിധ മേഖലകളില്‍ നൂതനമായ വഴിത്താരകള്‍ തുറന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകയും ഇപ്പോള്‍ ആറന്മുള എംഎല്‍എയുമായ വീണാ ജോര്‍ജിനെയാണ്.

ipcna-1

ഒരു ലക്ഷം രൂപ, ശിൽപം, അമേരിക്കന്‍ പര്യടനം എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. പുരസ്‌കാര ചടങ്ങ് വിജയിപ്പിക്കാന്‍ ശിവന്‍ മുഹമ്മ, ജോര്‍ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കടാപ്പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഹൂസ്റ്റണ്‍ ചാപ്ടര്‍ പ്രസിഡന്റ് അനില്‍ ആറന്മുള എന്നിവരുടെ നേത്രുത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. വിവരങ്ങള്‍ക്ക്: ശിവന്‍ മുഹമ്മ: 630-563-0436; ജോര്‍ജ് കാക്കനാട്ട് 281-723-8520; അനില്‍ ആറന്മുള 713-882-7272 യുക്മ ഈസ്റ്റ്‌ ആംഗ്ളീയ റീജിയണൽ കലാമേളയ്ക്ക്‌ ഇനി ദിവസങ്ങൾ മാത്രം, മുന്നൊരുക്കങ്ങൾക്ക്‌ തുടക്കം കുറിച്ച്‌ റീജിയണൽ കമ്മറ്റിയും

പി ആർ ഒ, ഈസ്റ്റ്‌ ആംഗ്ളീയ റീജിയൺ

ഈസ്റ്റ്‌ ആംഗ്ളീയ റീജിയൺ കലാമേളയ്ക്ക്‌ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്‌. പാദങ്ങളിൽ ചിലങ്കകൾ അണിഞ്ഞ മത്സരാർത്ഥികൾ സ്റ്റേജിൽ വിസ്മയം തീർക്കാനായി തയ്യാറെടുക്കുന്നതിലൂടെ യുക്മ സ്നേഹികളൂടെ ആവേശം വാനോളം ഉയർന്നൂ. ഒക്ടോബർ 15‍ാം തീയതി ശനിയാഴ്ച ബാസിൽടണിലെ ജെയിംസ്‌ ഹോൺസ്ബി സ്കുളിലാണ്‌ ഈസ്റ്റ്‌ ആംഗ്ളീയ മലയാളികളുടെ കലാ മാമാങ്കത്തിന്‌ തിരശ്ശീല ഉയരുന്നത്‌. ബാസിൽടൺ മലയാളി അസോസിയേഷൻ ആഥിതേയത്വം വഹിക്കുന്ന കലാമേളയുടെ പ്രാഥമിക ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി റീജിയണൽ കമ്മറ്റി യോഗം ചേർന്നൂ. ഒക്ടോബർ ഒന്നാം തീയതി റീജിയണൽ പ്രസിഡന്റ്‌ രെഞ്ജിത്ത്‌ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ്‌ കമ്മറ്റിയിൽ കലാമേളയ്ക്കുള്ള ഒരുക്കങ്ങൾ വിലയിരുത്തി. യുക്മ നാഷണൽ പ്രസിഡന്റ്‌ ഫ്രാൻസിസ്‌ കവളക്കാട്ടിൽ മുഖ്യാഥിതിയായിരുന്നൂ.

jaimon

കലാമേള കോർഡിനേറ്റർ കുഞ്ഞുമോൻ ജോബും റീജിയണൽ സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനൂം കലാമേളയുടെ സുഗമമായ നടത്തിപ്പിന്‌ വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ കമ്മറ്റിയിൽ നിർദ്ദേശിച്ചു. തുടർന്ന്‌ കലാമേളയുടെ നടത്തിപ്പിന്‌ പ്രത്യേകം കമ്മറ്റികൾ രൂപീകരിച്ചു. മത്സര ക്രമങ്ങളുടെ വിവരങ്ങൾ റീജിയണൽ സെക്രട്ടറി ഓസ്റ്റിൻ കമ്മറ്റിയിൽ അവതരിപ്പിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കായുള്ള അപേക്ഷാ ഫോമുകളും നിബന്ധനകളും റീജിയണിന്റെ കീഴിലുള്ള എല്ലാ സോസിയേഷനൂകൾക്കൂം അയച്ചു നൽകിയിട്ടുണ്ട്‌. ഒക്ടോബർ 10നാണു പേരു വിവരങ്ങൾ ലഭിക്കേണ്ട അവസാന തീയതി. ഇതിനു ശേഷം പേരുകൾ നൽകുന്ന മത്സരാർത്ഥികൾക്ക്‌ മത്സരിക്കാനൂള്ള അവസരം നഷ്ടമായേക്കാമെന്ന്‌ സെക്രട്ടറി അറിയിച്ചു. അതുകൊണ്ടുതന്നെ എല്ലാ മത്സരാർത്ഥികളൂം അവസാന തീയതിയ്ക്ക്‌ മുൻപായി പേര്‌ റെജിസ്റ്റർ ചെയ്യേണ്ടതാണ്‌.

പതിനഞ്ചാം തീയതി രാവിലെ 8 മണിമുതൽ റെജിസ്ട്രേഷൻ ആരംഭിക്കും, എട്ടര മണിയോടു കൂടി കൗണ്ടറുകളിൽ നിന്ന്‌ ചെസ്റ്റ്‌ നമ്പറുകൾ ലഭിച്ച്‌ തുടങ്ങും. തുടർന്ന്‌ ഒൻപതുമണിയോടു കൂടി സ്റ്റേജിൽ മത്സരങ്ങൾ ആരംഭിക്കൂവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ആദ്യം ഗ്രൂപ്പ്‌ ഇനങ്ങളായ തിരുവാതിര മാർഗ്ഗം കളി തുടങ്ങിയ കലാ രൂപങ്ങളുടെ മത്സരങ്ങളായിരിക്കൂം നടക്കുക. മത്സരാർത്ഥികളുടെ എണ്ണത്തിലെ വർദ്ധനവ്‌ കാരണം രാവിലെ ഒൻപതു മണിയ്ക്കു തന്നെ മൂന്നൂ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കൂം. അതുകൊണ്ടുതന്നെ മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ മത്സാർത്ഥികളൂം രാവിലെ എട്ടുമണിയോടു കൂടി റെജിസ്‌­­ട്രേഷൻ നടപടികൾ ആരംഭിക്കേണ്ടതാണ്‌. വിശാലമായ കാർ പാർക്കിങ്ങും മത്സരാർത്ഥികൾക്ക്‌ തയ്യാറെടുപ്പുകൾ നടത്തുന്നതിനാവശ്യമായ മുറികളും സംഘാടകർ ഒരുക്കുന്നൂണ്ട്‌.

കലാമേളയുടെ ആസ്വാദനത്തിനൊപ്പം ചെംസ്‌­­ഫോർഡ്‌ ലൈവ്‌ ദോശ ഒരുക്കുന്ന വിഭവ സമൃദ്ധമായ ഭക്ഷണവും ഹാളിൽ ലഭ്യമാണ്‌. യുകെയിലെ പ്രവാസി ചാനലായ ഹർഷോം ടീവി കലാമത്സരങ്ങൾ സംപ്രേഷണം ചെയ്യും. കലാമേളയുടെ പൂർണ്ണ വിജയത്തിനായി റീജിയണിന്റെ കീഴിലുള്ള എല്ലാ അംഗ അസോസിയേഷന്റെയും സഹകരണം പ്രതീക്ഷിക്കൂന്നതായി റീജിയണൽ പ്രസിഡന്റ്‌ രെഞ്ജിത്ത്‌ കുമാറും സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിനൂം അറിയിച്ചു. കലാമേളയുമായി സംബന്ധിച്ച്‌ കൂടുതൽ വിവരങ്ങൾക്ക്‌ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്‌.

രെഞ്ജിത്ത്‌ കുമാർ : 07796 886 931
കുഞ്ഞുമോൻ ജോബ്‌: 07828 976113
ഓസ്റ്റിൻ അഗസ്റ്റിൽ: 07889 869 216 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.