Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിഷേകത്തിൽ ജ്വലിച്ച് ഹൂസ്റ്റൺ യുവത

meditation-edavaka

ഹൂസ്റ്റൺ∙ കരുണയുടെ വർഷത്തിൽ കരുണാമൃതം നുകരുവാൻ നടത്തപ്പെട്ട യുവജന ധ്യാനം ഹൂസ്റ്റണിലെ യുവജനതക്ക് നവ്യാനുഭവമായി. 112 യുവജനങ്ങൾ Dickinson Christian Rtereat Centerൽ സെഹിയോൻ ടീമിന്റെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി നടത്തിയ ധ്യാനം, ഒത്തിരിയേറെ അനുഭവത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. Adoration, Spiritual Sharing, Discussionഇവയിലൊക്കെ യുവജനങ്ങൾ ആവേശത്തോടെ പങ്കുചേർന്നു.

ഇതിൽ നിന്നും 10 പേരടങ്ങുന്ന ഒരു ടീമിനെ തിരഞ്ഞെടുക്കുവാൻ പറ്റിയത് പുതിയ ഒരു സംരംഭത്തിന് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളിലും ഇവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂർ ആരാധന ആരംഭിച്ചു. ഇതിൽ കുട്ടികൾ ആവേശത്തോടെയാണ് പങ്കു ചേരുന്നത്. ഈ ധ്യാനത്തിൽ സംബന്ധിച്ച യുവജനങ്ങളുടെ ഇ മെയിൽ ഗ്രൂപ്പ് രൂപീകരിച്ച് സന്ദേശങ്ങൾ കൈമാറി യുവജന കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് അടുത്ത ലക്ഷ്യം.ഇതിനു നേതൃത്വം കൊടുത്ത സിറിൾ വടകരയെ വികാരി. ഫാ. സജി പിണർക്കയിൽ അഭിനന്ദിച്ചു. തുടർന്നും ഈ കൂട്ടായ്മയുടെ വിജയം ഉറപ്പാക്കുവാൻ എല്ലാവരും സഹകരിക്കണം എന്നും പ്രാർത്ഥനയിൽ ഈ കൂട്ടായ്മയെ ഓർക്കണമെന്നും അദ്ദേഹം ഇടവകയോടഭ്യർത്ഥിച്ചു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: