Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കോയിൽ ഒരാഴ്ചക്കുളളിൽ കൊല്ലപ്പെട്ടത് മൂന്ന് കത്തോലിക്കാ വൈദികർ

priests

മെക്സിക്കോ സിറ്റി ∙ വെസ്റ്റേൺ മെക്സിക്കൊ ഹൈവേയുടെ ഓരത്ത് വെടിയേറ്റ് മരിച്ച നിലയിൽ ഒരു വൈദീകനെ കൂടി കണ്ടെത്തിയതോടെ ഈ ഒരാഴ്ചയിൽ വെടിയേറ്റു മരിക്കുന്നതു മൂന്നാമത്തെ വൈദികനാണെന്ന് സ്റ്റേറ്റ് പ്രോസിക്യൂട്ടർ പത്രസമ്മേളനത്തിൽ അറിയിച്ചു

റവ. ഓസെ അൽഫ്രാഡൊ ലോപസ് എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നലെ വഴിയോരത്ത് കണ്ടെത്തിയത്. പളളിയിൽ തിങ്കളാഴ്ച തട്ടിക്കൊണ്ടു പോയതായിരുന്നു.

mexico

റവ. ഓസെയെ തട്ടികൊണ്ടുപോയ തിങ്കളാഴ്ചയാണ് ഗൾഫ് കോസ്റ്റ് സ്റ്റേറ്റിലെ റവ. ക്രൂസിൽ തലേദിവസം തട്ടികൊണ്ടുപോയ രണ്ടു വൈദികരുടെ വെടിയേറ്റു കൊല്ലപ്പെട്ട മൃതശരീരങ്ങൾ കണ്ടെടുത്തത്.

mexico-mexico-priests-killed.

മെക്സിക്കോയിൽ വൈദികർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2006 നുശേഷം മെക്സിക്കോയിൽ മാത്രം 31 വൈദികരെയാണ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിട്ടുളളത്. വൈദികർക്കു നേരെയുളള ആക്രമണം അവസാനിപ്പിക്കണമെന്നു കർദ്ദിനാൾ ആൽബെർട്ടൊ അധികാരികളോട് ആവശ്യപ്പെട്ടു.

വാർത്ത ∙ പി. പി. ചെറിയാൻ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.