Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാലസിലെ സ്വാതന്ത്ര്യദിനാഘോഷം അവിസ്മരണീയമായി

mg-independence-day-celebration

ഇർവിങ്ങ്(ഡാലസ്)∙ മഹാത്മാഗാന്ധി മെമ്മോറിയൽ ഓഫ് നോർത്ത് ടെക്സാസിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 ന് മഹാത്മാഗാന്ധി മെമ്മോറിയൽ പാർക്കിൽ സംഘടിപ്പിച്ച ഇന്ത്യയുടെ 70-ാം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ പ്രവാസി സമൂഹത്തിന് അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ചു.

ഇത്രയും ജനാവലി പങ്കെടുത്ത‌ സ്വാതന്ത്ര്യദിനാഘോഷം ഡാലസിന്റെ ചരിത്രത്തിൽ ആദ്യമായാണെന്ന് സംഘാടകർ അവകാശപ്പെട്ടു.
ഡാലസിലെ ചുട്ടുപൊളളുന്ന വെയിലിൽ നിന്നും സംരക്ഷണം നൽകുന്നതിനു സൂര്യതാപത്തെ മറച്ചു കൊണ്ട് കാർമേഘങ്ങൾ അന്തരീക്ഷത്തിൽ കറുത്ത കുട ഉയർത്തിയത് ഡാലസ് ഫോർട്ട് വർത്ത് മെട്രോ പ്ലെക്സിൽ നിന്നും എത്തിയവർക്ക് ആശ്വാസമേകി.

mg-independence-day-celebration5

എംജിഎംഎൻടി സെക്രട്ടറി ശബ്നം മോട്ഗിൽ മഹാത്മാഗാന്ധിക്ക് അഭിവാദ്യം അർപ്പിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി. സംഘടനാ ചെയർമാൻ ഡോ. പ്രസാദ് തോട്ടകൂറ തടിച്ചുകൂടിയ ജനകൂട്ടത്തിൽ നിന്നും ‘‘ഭാരത് മാതാ കീ ജയ്’’, ‘‘രാഷ്ട്രപിതാജി കീ ജയ്’’ എന്ന മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി.

സ്വാതന്ത്ര്യവും ജനാധിപത്യവും കാത്തു സൂക്ഷിക്കുന്ന അമേരിക്കയിൽ ജീവിക്കുവാൻ അവസരം ലഭിച്ചതിൽ സൗഭാഗ്യവാന്മാരാണ്. അഹിംസാ മാർഗ്ഗത്തിലൂടെ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കിയ രാഷ്ട്രപിതാവ് മഹാത്മജിയുടെ സ്മരണ വരുംതലമുറകളിലേക്ക് പകർന്നു നൽകുവാനുളള ഉത്തരവാദിത്തം നാം ഓരോരുത്തരും ഏറ്റെടുക്കണമെന്ന് ഡോ. തോട്ടക്കൂറ ഓർമ്മപ്പെടുത്തി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ജീവൻ ബലികഴിച്ച സ്വാതന്ത്ര്യ സമരസേനാനികൾക്കും നേതൃത്വം നൽകിയ മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ലാല ലജപത് റോയ്, ചന്ദ്രശേഖർ ആസാദ്, ഭഗത് സിങ്ങ്, ജവഹർലാൽ നെഹ്റും, സർദാർ വല്ലഭായ് പട്ടേൽ എന്നിവർക്ക് പ്രസാദ് തോട്ടക്കൂറ അഭിവാദ്യം അർപ്പിച്ചു.

mg-independence-day-celebration3

മാതൃരാജ്യമായ ഭാരതത്തിൽ ഇന്നും നിലനിൽക്കുന്ന അഴിമതി, ഭീകരത, തൊട്ടുകൂടായ്മ, സ്ത്രീകളോടുളള അവഗണന എന്നിവയ്ക്കെതിരെ പ്രവാസികളായ നാം ശബ്ദമുയർത്തണമെന്നും ചെയർമാൻ അഭ്യ‌ർത്ഥിച്ചു.

സ്വാതന്ത്ര്യ സമരത്തിൽ ജീവൻ അർപ്പിച്ചവർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് എല്ലാവരും ഒരു നിമിഷം മൗനപ്രാർഥന നടത്തിയശേഷം മഹാത്മജിയുടെ ഇഷ്ട പ്രാർഥനയായ ‘രഘുപതി രാഘവ രാജാറാം’ എന്ന പ്രാർഥന ഉരുവിട്ടു. തയ്ബ് കുണ്ടൻവാല നേതൃത്വം നൽകി.
ജാക്ക് ഗോദ് വനി, സാൽമൻ ഫർഷോറി തുടങ്ങിയവർ പ്രസംഗിച്ചു.

സെക്രട്ടറി റാവു കൽവാല സ്വാഗതവും ജോൺ ഹാമണ്ട് നന്ദിയും രേഖപ്പെടുത്തി.

mg-independence-day-celebration2

വാർത്ത∙ പി. പി. ചെറിയാൻ 

Your Rating: