Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംജിഎം സ്റ്റഡി സെന്ററിന്റെ 20ാമത് അധ്യയനവർഷം സെപ്റ്റംബർ 11ന് ആരംഭിക്കും

mgm-study

ന്യുയോർക്ക് ∙ ന്യുയോർക്കിലും പരിസര പ്രദേശത്തുമുളള മലയാളികളുടെ മക്കളെ മാതൃഭാഷയും സംസ്കാരവും ഭാരത കലകളും പഠിപ്പിക്കുന്നതിനായി 1997ൽ യോങ്കേഴ്സ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സ്ഥാപിതമായ എംജിഎം സ്റ്റഡി സെന്ററിന്റെ 20ാമത് അധ്യയന വർഷം സെപ്റ്റംബർ 11ാം തിയതി ഞായറാഴ്ച ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ ഫാ. നൈനാൻ ടി. ഈശോ അറിയിച്ചു.

മലയാളം കൂടാതെ വിവിധ നൃത്ത രൂപങ്ങൾ, സംഗീതം, വയലിൻ, ഗിത്താർ, പിയാനോ, പബ്ലിക് സ്പീക്കിംഗ്, ബാസ്കറ്റ് ബോൾ തുടങ്ങി വിവിധ ഇനങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. യോങ്കേഴ്സിലുളള പബ്ലിക് സ്കൂളിൽ 29നാണ് ക്ലാസുകൾ നടക്കുന്നത്. സമയം മൂന്ന് മുതൽ ഏഴ് മണി വരെ.

വിലാസം : 47 Croydon Rd, Yonkers. കൂടുതൽ വിവരങ്ങൾക്ക് :ഫാ. നൈനാൻ ടി. ഈശോ : 914 645 0101.

വാർത്ത ∙ ഷോളി കുമ്പിളുവേലി 

Your Rating: