Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ ക്നാനായ ഫൊറോനാ മിയാവൂ രൂപതയിൽ ദേവാലയം നിർമ്മിച്ചു കൊടുക്കുന്നു

miao-church-donation

ഷിക്കാഗോ∙ ദശാബ്ദി ആഘോഷിച്ച ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ, ഇടവകയുടെ 10-ാം വാർഷികത്തിന്റെ അനുസ്മരണക്കായി, അരുണാചൽ പ്രദേശിലെ മിയാവ് രൂപതയിൽ  ഇടവകയുടെ മധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ ഒരു ദൈവാലയം നിർമ്മിച്ചു കൊടുക്കുന്നു. 10 വർഷം മുമ്പ്, ഇടവക സ്ഥാപിതമായപ്പോൾ ഈശോയുടെ തിരുഹൃദയത്തിന്റെ നാമത്തിൽ മറ്റൊരു ദേവാലയം നിർമ്മിച്ചു കൊടുത്തിരുന്നു. ആ ദേവാലയത്തിന്റെ കൂദാശയിൽ സംബന്ധിക്കുവാൻ ഈ ഇടവകയിൽ നിന്ന് 36 പേർ തീർത്ഥാടനം നടത്തുകയും, പള്ളി കൂദാശയിൽ സംബന്ധിക്കുകയും ചെയ്തു. ഈ തീർത്ഥാടന സംഘം തന്നെ സെന്റ്. ജോർജ്ജിന്റെ നാമത്തിൽ മറ്റൊരു ദേവാലയം നിർമ്മിച്ചു കൊടുത്തു. കൂടാതെ ഷിക്കാഗോയിലെ നിരവധി കുടുംബങ്ങളും, വ്യക്തികളും മിയാവൂ രൂപതയിൽ ദേവാലയം നിർമ്മിച്ചു കൊടുത്തിട്ടുണ്ട്.

miao-church-donation02

സെപ്റ്റംബർ 22 വ്യാഴാഴ്ച, വൈകിട്ട് 7 ന്, ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായിൽ മിയാവ് രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പള്ളിപറമ്പിൽ മുഖ്യകാർമികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമികനുമായി അർപ്പിച്ച വിശുദ്ധ ബലിക്കുശേഷം, ദശാബ്ദി ആചരണത്തിന്റെ സ്മാരകമായി  മിയാവൂ രൂപതയിൽ  തിരുഹൃദയത്തിന്റെ നാമത്തിലുള്ള രണ്ടാമത്തെ ദേവാലയ നിർമ്മിതിക്കുള്ള ഫണ്ട് കൈക്കാരൻ തോമസ് നെടുവാമ്പുഴ പള്ളിപറമ്പിൽ പിതാവിന് കൈമാറി. തദവസരത്തിൽ. വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തും, പാരീഷ് കൗൺസിലംഗങ്ങളും സന്നിഹിതരായിരുന്നു.

തിരുകർമ്മങ്ങൾക്ക് മധ്യേ നടന്ന വചന സന്ദേശത്തിൽ, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹൃദയ ദൈവാലയത്തിന്റെ ദശാബ്ദി ആഘോഷങ്ങൾക്കുള്ള ആശസകൾ നേർന്നു. വിശുദ്ധ കുർബാനക്കുശേഷം, മിയാവ് രൂപതയുമായി സേക്രഡ് ഹാർട്ട് ഫൊറോനാക്കുള്ള പ്രത്യേക ബന്ധത്തേപ്പറ്റി ബഹു. മുത്തോലത്തച്ചൻ അനുസ്മരിച്ചു. മാർ പള്ളിപറമ്പിൽ പിതാവ് ഫൊറോനാ സന്ദർശിക്കുകയും വിശുദ്ധ ബലി അർപ്പിച്ച് പ്രാർത്ഥിച്ചതിനും ബഹു. മുത്തോലത്തച്ചൻ പ്രത്യേകം ക്യതജ്ഞത പ്രകാശിപ്പിച്ചു. തുടർന്ന് മിഷിനറി പ്രവർത്തനത്തിനായി ഇന്ത്യയിലേക്ക് കുടിയേറിയ ക്നാനയക്കാർ ഇപ്പോഴും, മിഷൻ പ്രവർത്തങ്ങളിൽ വളരെ ഊർജ്ജസ്വലരാണെന്നും,  ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താൽ, ക്നാനായ കത്തോലിക്കർക്ക് കേരളത്തിലുള്ള 3 പിതാക്കന്മാരോടൊപ്പം 5 മിഷനറി ബിഷപ്പുമാരുണ്ടെന്നും, കോട്ടയം അതിരൂപതയിലുള്ളതിനേക്കാൾ കൂടുതൽ സന്യസ്തർ മിഷിനറികളിലുണ്ടെന്നും, ഒട്ടുമിക്ക മിഷനറി പ്രവർത്തനങ്ങളിലും ക്നാനായക്കാർ നേത്രുത്വസ്ഥാനത്തുണ്ടെന്ന് അനുസ്മരിപ്പിക്കുകയും ചെയ്തു. മിയാവൂ രൂപതയിൽ ദൈവാലയ നിർമ്മാണത്തിനും, മറ്റ് സഹകരണങ്ങൾക്കും ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനായും, അതിന് നേത്യുത്വം നൽകുന്ന വികാരി മുത്തോലത്തച്ചനും അഭിവന്ദ്യ. മാർ പള്ളിപറമ്പിൽ പിതാവ് നന്ദി പറഞ്ഞു.
 
 വാർത്ത∙ബിനോയി കിഴക്കനടി
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.