Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈക്കിൾ തോമസിന്റെ സംസ്കാരം തിങ്കളാഴ്ച ന്യൂജഴ്സിയിൽ

michaerl-thomas

ന്യൂവാർക്ക് (ന്യൂജഴ്സി)∙ ന്യൂടെസ്റ്റ്മെന്റ് ചർച്ചിന്റെ നോർത്ത് സൗത്ത് അമേരിക്കയിലുള്ള ചർച്ചുകളുടെ സെന്റർ പാസ്റ്റർ മൈക്കിൾ തോമസ് (61) അന്തരിച്ചു. ജൂലൈ 29നു രാവിലെ 10.45ന് ന്യൂവാർക്കിലുള്ള ന്യൂടെസ്റ്റ്മെന്റ് ചർച്ചിന്റെ സെന്റർ ഫേയ്ത്ഹോമിൽ വച്ചായിരുന്നു അന്ത്യം.

എൽസാൽവഡോറിൽ നടന്ന കൺവൻഷനിൽ പങ്കെടുത്ത് തിരികെയെത്തിയശേഷം പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യം മൂലമായിരുന്നു മരണം. പരേതരായ രൂത്ത് തോമസിന്റെയും ലെസ്റ്റർ തോമസിന്റെയും മകനാണ്. ബിരുദാനന്തര പഠനത്തിനുശേഷം ഫെഡറൽ ഗവൺമെന്റ് ഉദ്യോഗസ്ഥനായി ജോലി ചെയ്തുവരികയായിരുന്നു. 1978ലാണ് ഇൻഡ്യയിൽ ചെന്നെ ആസ്ഥാനമായുള്ള ദി പെന്തക്കോസ്ത് മിഷന്റെ അമേരിക്കയിലുള്ള സുവിശേഷ പ്രവർത്തകനായി ചേർന്നത്. കഴിഞ്ഞ 38 വർഷമായി ന്യൂടെസ്റ്റ്മെന്റ് ചർച്ചിന്റെ അമേരിക്കയിലുള്ള വിവിധ ലോക്കൽ ചർച്ചുകളിൽ സുവിശേഷ പ്രവർത്തനം ചെയ്തിരുന്നു.

ന്യൂവാർക്ക് ആസ്ഥാനമായുള്ള നോർത്ത് അമേരിക്ക, സൗത്ത് അമേരിക്കൻ രാജ്യങ്ങളിലുള്ള നിരവധി ചർച്ചുകളുടെ പ്രധാന സെന്റർ പാസ്റ്ററായി 2004 മുതൽ സുവിശേഷ പ്രവർത്തനം ചെയ്തുവരികയായിരുന്നു. കേരളം ഉൾപ്പടെയുള്ള ദി പെന്തക്കോസ്തു മിഷന്റെ ലോകമെമ്പാടുമുള്ള സഭയുടെ രാജ്യാന്തര കൺവൻഷനുകളിലെ പ്രമുഖപ്രാസംഗികനും ആയിരുന്നു. പരേതന്റെ സഹോദരൻ റിച്ചാർഡ് താമസ് പാപ്പുവന്യൂഗിനിയിൽ ന്യൂടെസ്റ്റമെന്റ് ചർച്ചിന്റെ പാസ്റ്ററായി പ്രവർത്തിക്കുന്നു. സഹോദരി : ബാർബിറാ

ശവസംസ്കാരം:
Sunday August 7th, 6.00 pm
Funeral Service (kwkv-Imc ip{iqj): Monday August 8th, 9.00 am
Both above services at: 1111 Preakness Avenue, Wayne, NJ 07470
Burial Service (kwkv-Imcw): Rosedale Cemetery, 355 East Linden Ave, Lindon, NJ 07036

വാർത്ത ∙ ബിജു കൊട്ടാരക്കര 

Your Rating: