Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിഡ് ഹഡ്സൺ കേരള അസോസിയേഷൻ ഓണാഘോഷം വർണ്ണാഭമായി

mid-hudson

ന്യൂയോർക്ക്∙ മിഡ് ഹഡ്സൺ കേരള അസോസിയേഷന്റെ ഓണാഘോഷം പ്രവാസി മലയാളികളെ ഒരുമിപ്പിക്കുന്ന ആഘോഷമായി മാറി. ജാതിമതഭേദമന്യേ പ്രവാസി മലയാളികൾ ഒരുമിച്ചിരുന്ന് ആഘോഷിക്കുന്ന സുവർണ്ണാവസരമാണ് ഓണാഘോഷ വേദികളെന്ന് പത്മശ്രീ. ഡോ. സോമസുന്ദരം അഭിപ്രായപ്പെട്ടു.

mid-8

ന്യൂയോർക്കിലെ മിഡ് ഹഡ്സൺ കേരള അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡോ. സോമ സുന്ദരം.

mid-5

വിഭവസമൃദ്ധമായഓണസദ്യയ്ക്കു ശേഷം, ട്രസ്റ്റ് ബോർഡ് ചെയര്മാൻ സുരേഷ് മുണ്ടയ്ക്കൽ നേതൃത്വം നൽകിയ ചെണ്ടമേളത്തിന്റെയും താലപ്പൊലിയേന്തിയ വനിതകളുടെയും അകമ്പടിയോടെ മഹാബലിയെ ആഘോഷപൂർവ്വം ഘോഷയാത്രയായി സ്വീകരിച്ച് വേദിയിലേക്ക് ആനയിച്ചതോടെ പരിപാടികൾ ആരംഭിച്ചു.

mid-4

മിഡ് ഹഡ്സൺ കേരള അസോസിയേഷൻ പ്രസിഡന്റ് മാത്യു എടമ്പാടം, വിശിഷ്ടാതിഥി ഡോ. സോമസുന്ദരം, സെക്രട്ടറി അശോക് കുമാർ മലയിൽ, വൈസ് പ്രസിഡന്റ് ബെറ്റി ഉമ്മൻ, ട്രഷറർ ജിജി ഉലഹന്നാൻ, പ്രോഗ്രാം കോർഡിനേറ്റേർമാരായ സുരേഷ് മുണ്ടയ്ക്കൽ, ദേവകി മേക്കാട്ട്, ഷീല ജോസഫ് എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനംചെയ്തു.

mid-6

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ പോൾ കറുകപ്പള്ളി, ഫോമാ റീജിയണൽ വൈസ് പ്രസിഡന്റ് ബിജു ഉമ്മൻ, ഫൊക്കാനാ ജനറൽ സെക്രട്ടറി സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ ആശംസകൾ ആർപ്പിച്ചു.

mid-3

പ്രമുഖ ഗായകരായ ജെംസൺ കുര്യാക്കോസ്, ശാലിനി രാജേന്ദ്രൻ എന്നിവരുടെ ഗാനമേളയും, തിരുവാതിര, കുച്ചിപ്പുടി, നൃത്തം, ചെണ്ടമേളം, സിനിമാറ്റിക് ഡാൻസ്, വള്ളംകളി മുതലായ പരിപാടികളുമായി മിഡ് ഹഡ്സൺ കേരള അസോസിയേഷനിലെ കലാകാരന്മാരും കലാകാരികളും കാണികളുടെ ഹൃദയം കയ്യടക്കി ഓണാഘോഷത്തിനുകൊഴുപ്പു കൂട്ടി.

mid-2

ട്രസ്റ്റി ബോർഡ് ചെയർമാൻ സുരേഷ് മുണ്ടയ്ക്കൽ, കമ്മിറ്റി അംഗങ്ങളായ ദേവകി മേക്കാട്ട്, ഷീല ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു.

mid-7

അസോസിയേഷൻ സെക്രട്ടറി അശോക് കുമാർ മലയിൽ കൃതജ്ഞത രേഖപ്പെടുത്തി.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.