Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനസോട്ടാ മലയാളികൾ ഓണം ആഘോഷിച്ചു

minasotta-onam-celebration4

മിനിയാപ്പോളിസ് (മിനിയാപ്പോലിസ്) ∙ മിനസോട്ടാ മലയാളി അസോസിയേഷൻ (MMA) ഉത്സാഹപൂർവ്വം ഓണം ആഘോഷിച്ചു.

minasotta-onam-celebration88

രമേശ് കൃഷ്ണനും മനോജ് പ്രഭുവും തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾ തുടങ്ങി.

minasotta-onam-celebration147

മിനസോട്ടയിലെ ആദ്യകാല കുടിയേറ്റക്കാരായ കുര്യനും പെണ്ണമ്മ ചെറുചേരിലും ചേർന്ന് ഓണാഘോഷം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

minasotta-onam-celebration7

തുടർന്ന് വിവിധ കലാരൂപങ്ങൾ കോർത്തിണക്കിയ സാംസ്കാരിക പരിപാടികൾ നടന്നു.

minasotta-onam-celebration48

അശ്വതി മുട്ടശേരിലും സംഘവും അവതരിപ്പിച്ച ഓണക്കാഴ്ചകൾ എന്ന കലാപരിപാടി ഓണ സമൃദ്ധിയിലേക്ക് കാണികളെ കൊണ്ടു പോയി.

minasotta-onam-celebration20

തുടർന്ന് കുട്ടികളും മുതിർന്നവരും ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

minasotta-onam-celebration084

പൂക്കള മത്സരത്തിൽ കമലാ നായർ ഒന്നാം സ്ഥാനം നേടി.

minasotta-onam-celebration87

പായസ മത്സരത്തിൽ സുമാ നായർ ഒന്നാം സ്ഥാനം നേടി.

minasotta-onam-celebration3

ലതാ നായർ, സിന്ധു നായർ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

minasotta-onam-celebration206

മിനസോട്ടാ മലയാളി അസോസിയേഷൻ പ്രസിഡന്റ് സനൽ പരമേശ്വരൻ സ്വാഗതവും സെക്രട്ടറി സുബാഷ് തോമസ് നന്ദിയും പറഞ്ഞു.

minasotta-onam-celebration95

സോനാ നായർ, അരുൺ പുരുഷോത്തമൻ, കമലാ നായർ എന്നിവരായിരുന്നു അവതാരകർ.

minasotta

മുൻ വർഷത്തേക്കാൾ അധികം പേർ ഇത്തവണത്തെ ഓണാഘോഷ പരിപാടികളിൽ പങ്കെടുത്തു.

minisotta

വിഭവ സമൃദ്ധമായ ഓണസദ്യക്കും കലാസദ്യക്കും ശേഷം കാണികൾ പിരിഞ്ഞു.

minisotta7

വാർത്ത∙ സുരേഷ് നായർ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.