Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിനിസ്സോട്ടയിൽ ഹൈന്ദവ കൂട്ടായ്മയ്ക്ക് തുടക്കംകുറിച്ചു

khna-minisottea

ഷിക്കാഗോ∙ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ സനാധനധർമ്മ പരിപാലനാർത്ഥം മിനിസ്സോട്ടയിൽ കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ട എന്ന സംഘടന നിലവിൽവന്നു.

khna-minisotta-02

എഡിനയിലുള്ള സൗത്ത് ഡെയിൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പൊതുയോഗത്തിൽ സുരേഷ് നായർ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത കെഎച്ച്എൻഎ പ്രസിഡന്റ് സുരേന്ദ്രൻ നായർ. കേരളാ ഹിന്ദൂസ് ഓഫ് മിനിസ്സോട്ടയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ഹിന്ദു കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും തനതായ അനുഷ്ഠാനങ്ങളെക്കുറിച്ചും, 2017ലെ ഡിട്രോയിറ്റ് ഗ്ലോബൽ ഹിന്ദു സംഗമത്തെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിക്കുകയും ഏവരും പങ്കുചേരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.

khna-minisotta-01

കെഎച്ച്എൻഎ കൺവൻഷൻ ജനറൽ കൺവീനർ സതീശൻ നായർ സംഘടന നടത്തിവരുന്ന വിവിധ കർമ്മപരിപാടികളെക്കുറിച്ച് വിശദീകരിച്ചു. ഡയറക്ടർ ബോർഡ് മെമ്പർ സുധീർ പ്രയാഗയും ചടങ്ങിൽ സംസാരിച്ചു. കൂടാതെ ഗോതൻ നമ്പൂതിരിപ്പാട്, രാമനാഥ അയ്യർ എന്നിവരും സംസാരിച്ചു. സുധാ ശിവറാം പ്രാർത്ഥനാഗാനം ആലപിച്ചു. സതീശൻ നായർ അറിയിച്ചതാണിത്.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം
 

Your Rating: