Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിസ് റോഡ് ഐലന്റ് ശ്രുതി നാഗരാജൻ ‘മിസ്സ് അമേരിക്ക 2017’ ഫൈനൽ റൗണ്ടിൽ

shruthi

ന്യൂജഴ്സി ∙ മിസ്സ് അമേരിക്ക 2017 സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹത ലഭിച്ച 52 പേരിൽ ബ്രൗൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയും ഇന്ത്യൻ അമേരിക്കൻ സുന്ദരിയുമായ ശ്രുതി നാഗരാജൻ ഉൾപ്പെടുന്നു. ശ്രുതി നാഗരാജൻ (24) മിസ്സ് റോഡ് ഐലന്റ് 2016 സൗന്ദര്യ റാണിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

shruthi01

2014ൽ മിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട നിന ഡുലുവരിക്കുശേഷം ശ്രുതി നാഗരാജൻ സുന്ദരി പട്ടം നേടുമോ എന്നറിയുന്നതിന് സെപ്റ്റംബർ 11 വരെ കാത്തിരിക്കണം. ന്യൂജഴ്സി അറ്റ്ലാന്റിക് സിറ്റി ബ്രോഡ് വാക്ക് ഹാളിൽ സെപ്റ്റംബർ 11 ഞായർ രാത്രി 9 മണി മുതൽ ആരംഭിക്കുന്ന മിസ്സ് അമേരിക്കാ പേജന്റ് മത്സരം അമേരിക്കയിലെ എബിസി ചാനൽ ഉൾപ്പെടെ പ്രധാന ചാനലുകളിൽ തൽസമയം ലഭ്യമാകും. സെപ്റ്റംബർ 6 മുതൽ 8 വരെയായിരുന്നു പ്രാഥമിക മത്സരങ്ങൾ.

ബോളിവുഡ് ഫ്യൂഷൻ ഡാൻസിലും ടാലന്റ് റൗണ്ടിലും ശ്രുതിയുടെ പ്രകടനം അതിശയിപ്പിക്കുന്നതായിരുന്നു.

വാർത്ത ∙ പി. പി. ചെറിയാൻ

Your Rating: