Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കപ്പലിൽ നിന്നും കടലിൽ വീണു കാണാതായി

ecstasy

ഫ്ലോറിഡ ∙ കാർണിവൽ ക്രൂയിസ് കമ്പനിയുടെ ‘എസ്റ്റസി’ കപ്പലിൽ നിന്നും ഇന്ത്യക്കാരി റീനാ പട്ടേലിനെ(32) കടലിൽ വീണു കാണാതായി.

സൗത്ത് കരോലിനയിൽ നിന്നും പുറപ്പെട്ടു ബഹാമസിലേയ്ക്കുളള ക്രൂയിസ് ഷിപ്പിലാണ് അപകടമുണ്ടായത്. ബഹാമസ്സിൽ നിന്നും തിരിച്ചുവരും വഴി ഫ്രീപോർട്ടിനടത്തു പുലർച്ചെ 2.30തോടെയാണ് വെളുത്ത വസ്ത്രം ധരിച്ച സ്ത്രീ കപ്പലിന്റെ പതിനൊന്നാം നിലയിൽ നിന്നും താഴേയ്ക്കു വീണതായി റിപ്പോർട്ട് ചെയ്തത്.

സംഭവത്തിന് ദൃക്സാക്ഷികൾ ഉണ്ടെങ്കിലും അപകടമാണോ ആത്മഹത്യയാണോ എന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. യുഎസ് കോസ്റ്റ് ഗാർഡ് സംഘം തിരച്ചിൽ തുടരുകയാണ്.
കഴിഞ്ഞ പതിനാറ് വർഷങ്ങളിൽ 275 പേർ കപ്പലിൽ നിന്നും കടലിൽ വീണിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ആത്മഹത്യ തന്നെയായിരുന്നു.
 

Your Rating: