Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിത്രാസ് ബെസ്റ്റ് ഡയറക്ടർ ഓഫ് നോർത്ത് അമേരിക്ക പുരസ്കാരം അബി വർഗീസിന്

best-director

ന്യൂജഴ്സി∙ നോർത്ത് അമേരിക്കയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മിത്രാസിന്റെ 2016 ലെ ബെസ്റ്റ് ഡയറക്ടർ ഓഫ് നോർത്ത് അമേരിക്ക പുരസ്കാരം പ്രമുഖ മലയാള സിനിമ സംവിധായകനായ അബി വർഗീസിന്. അബി സംവിധാനം ചെയ്ത മൺസൂൺ മാംഗോസ് എന്ന സിനിമക്കാണ് പുരസ്കാരം ലഭിച്ചത്. ഈ കഴിഞ്ഞ സെപ്റ്റംബർ 10 ന് ന്യൂജഴ്സിയിലെ ജോൺ ജെ. ബ്രെസ് ലിൻ തിയേറ്ററിൽ നടന്ന പ്രൗഢഗംഭീരമായ മിത്രാസ് ഫെസ്റ്റിവലിന്റെ വേദിയിൽ പ്രസിഡന്റ് രാജൻ ചീ‌രനിൽ നിന്നും അബി പുരസ്കാരം ഏറ്റുവാങ്ങി.

ജാതിമത സംഘടനാ വ്യത്യാസങ്ങൾ ഇല്ലാതെ കലയെയും കലാകാരന്മാരെയും സ്നേഹിക്കുന്ന എല്ലാവരെയും ഉൾക്കൊളളിച്ചുകൊണ്ട് അമേരിക്കയിലുളള കലാകാരന്മാരെ വളർത്തി കൊണ്ടു വരുന്നതിനുവേണ്ടി 2011 ൽ സ്ഥാപിതമായ മിത്രാസ് ആർട്സ് ചുരുങ്ങിയ കാലംകൊണ്ട് തന്നെ നല്ലൊരു കലാ സംഘടനയായി അമേരിക്കയിൽ പേരെടുത്തു. തുടർന്നും മിത്രാസ് അമേരിക്കൻ കലാകാരന്മാരുടെ വളർച്ചയ്ക്കുവേണ്ടി തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുമെന്ന് അറിയിച്ചു.

ഈ കലാ സംരംഭത്തിന്റെ തയാറെടുപ്പുകൾ തുടങ്ങി അവസാനം വരെ ഒരു കുടുംബം പോലെ മിത്രാസിനോടൊപ്പം നിന്നു പ്രവർത്തിച്ച പ്രവാസി ചാനൽ, അശ്വമേധം, പത്രം, മഴവിൽ എഫ്എം, ജോൺ മാർട്ടിൻ പ്രൊഡക്ഷൻ, ഈവന്റ് കാറ്റ്സ്, മയൂര സ്കൂൾ ഓഫ് ഡാൻസ്, സൗപർണിക ഡാൻസ് അക്കാദമി, ജ്വാല, നൃത്യകൽപന, സ്റ്റുഡിയോ 19 തുടങ്ങി എല്ലാ മാധ്യമങ്ങളോടും കലാ, സാംസ്കാരിക, സാമൂഹിക സംഘടനകളോടും ഉളള നന്ദിയും കടപ്പാടും പറഞ്ഞാൽ തീരാത്തതാണെന്നു മിത്രാസ് അറിയിച്ചു.

വാർത്ത∙സുനിൽ ട്രൈസ്റ്റാർ 

Your Rating: