Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി. മോഹൻരാജിന് ഫിലഡൽഫിയയിൽ സ്വീകരണം നൽകി

mohan-raj-reception1

ഫിലഡൽഫിയ∙ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ് പെൻസൽവാനിയാ കേരളാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഡിസിസി. പ്രസിഡന്റ് പി. മോഹൻരാജിന് ഫിലഡൽഫിയയിൽ സ്വീകരണം നൽകി.
സെപ്തംബർ 24ന് വൈകീട്ട് 7 മണിക്ക് സെന്റ് തോമസ് സിറോ മലബാർ പള്ളിയുടെ ഓഡിറ്റോറിയത്തിൽ വച്ച് ചാപ്റ്റർ വൈസ് പ്രസിഡന്റ് യോഹന്നാൻ ശങ്കരത്തിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സജി കരിംകുറ്റി സ്വാഗതം ആശംസിച്ചു.

mohan-raj-reception3

നാഷണൽ ഐഎൻഓസി പ്രസിഡന്റ് ജോബി ജോർജ് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. മറുപടി പ്രസംഗത്തിൽ പി. മോഹൻരാജ് കോൺഗ്രസ്സ് പാർട്ടി തിരികെ ഭരണത്തിൽ എത്തേണ്ടത് ഇന്ത്യയുടേയും കേരളത്തിന്റേയും അഖണ്ഡതയ്ക്ക് അനിവാര്യമാണ് എന്ന് അഭിപ്രായപ്പെട്ടു. ജാതിയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുവാൻ ശ്രമിക്കുന്നവർക്ക് അടുത്ത തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ മറുപടി നൽകി കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഗവൺമെന്റിനെ അധികാരത്തിൽ എത്തിക്കും എന്ന് അദ്ദേഹം പ്രസ്താവിച്ചു.

mohan-raj-reception2

ഇന്ത്യാ ഗവൺമെന്റ് ഒരു പരാജയം ആയി മാറി കഴിഞ്ഞു എന്നും കേരളാ ഗവൺമെന്റ് സാധാരണക്കാരിൽ നിന്നും അകന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്സ് പോയകാല പ്രതാപം വീണ്ടെടുത്തു കൊണ്ടിരിക്കയാണെന്നും, വരും നാളുകളിൽ ഒരു കൊടുങ്കാറ്റായി അത് മാറി, തിരികെ ഭരണത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീകരണ സമ്മേളനത്തിന് നന്ദി അറിയിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

ഫിലിപ്പോസ് ചെറിയാൻ കൃതജ്ഞത രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി സന്തോഷ് എബ്രഹാം എം.സി. ആയി പ്രവർത്തിച്ചു.

വാർത്ത∙ സന്തോഷ് എബ്രഹാം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.