Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മോളിവുഡ് ജോളിവുഡ്’ ഹൂസ്റ്റൺ ടിക്കറ്റ് കിക്ക് ഓഫ് വൻ വിജയം

mollywood-1

ഹൂസ്റ്റൺ ∙ അമേരിക്കയിലെ മലയാളി കലാസ്വാദകരുടെ മനസുകളെ കീഴടക്കുവാൻ പുതുപുത്തൻ കലാവിഭവങ്ങൾ ഒരുക്കി കിടിലൻ പരിപാടികളുമായി ഒക്ടോബർ മാസത്തിൽ അമേരിക്കയിൽ എത്തുന്ന ‘മോളിവുഡ് ജോളിവുഡ്’ എന്റർടെയിൻമെന്റിന്റെ ഹൂസ്റ്റൺ പരിപാടിയുടെ ഒരുക്കങ്ങൾക്ക് ആവേശകരമായ തുടക്കം.

ഓഗസ്റ്റ് 27ന് ശനിയാഴ്ച വൈകുന്നേരം സ്റ്റാഫോർഡ് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടന്ന കിക്ക് ഓഫ് ചടങ്ങുകൾ വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. മൗനപ്രാർഥനയ്ക്കുശേഷം അമേരിക്കയിലെ മലയാള സിനിമാ വിനോദ രംഗത്തെ പുത്തൻ നക്ഷത്രമായ അമേരിക്കാസ് എന്റർടെയിൻമെന്റ് ഗ്രൂപ്പിനെ (AEG) സദസിന് പരിചയപ്പെടുത്തി. എഇജി ഗ്രൂപ്പിന്റെ ആദ്യ സംരംഭമായ ‘മോളിവുഡ് ജോളിവുഡ്’ ഒക്ടോബർ 21ന് വൈകുന്നേരം സ്റ്റാഫോർഡിലുളള ഇമ്മാനുവൽ സെന്ററിൽ വെച്ചാണ് നടത്തപ്പെടുന്നത്.

മലയാള സിനിമ വിനോദ പരിപാടികൾ അമേരിക്കയിൽ എത്തുന്നതോടൊപ്പം സിനിമാ, സീരിയൽ, ഷോർട്ട് ഫിലിം രംഗത്തും സജീവ സാന്നിദ്ധ്യമാകാനാണ് എഇജിയുടെ പദ്ധതി. അമേരിക്കയിലെ മലയാള സിനിമാ വിനോദ രംഗത്ത് ഇപ്പോൾ പ്രശസ്തരായ ശ്രീജിത് റാം (യുജിഎം എന്റർടെയിൻമെന്റ്), ഡോ. ഫ്രീമു വർഗീസ് (ഫ്രീഡിയ എന്റർടെയിൻമെന്റ്) എന്നിവർ എഇജിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും പിൻതുണയും അറിയിച്ചു.

സാധാരണ ഗതിയിൽ ഒരേമത്സര രംഗത്തുളളവർ ഒരുമിച്ച് പ്രവർത്തിക്കുന്നത് വിരളമായ ഒരു കാലഘട്ടത്തിൽ യുജിഎം എന്റർടെയിൻമെന്റിന്റെയും ഫ്രീഡിയ എന്റർടെയിൻമെന്റിന്റെയും സഹകരണവും പിന്തുണയും പ്രശംസനീയമാണ് എന്ന് ഹൂസ്റ്റൺ ഗുരുവായൂർ ക്ഷേത്രം പ്രസിഡന്റ് അനികുമാർ ആറൻമുള പറഞ്ഞു.

സ്പോൺസേഴ്സായ അബാക്കസ് ട്രാവൽസ്, ഗാലക്സി മെർച്ചന്റ് സർവ്വീസസ്, ചെമ്മണ്ണൂർ ഇന്റർ നാഷനൽ ജൂവല്ലേഴ്സ് എന്നിവർ തങ്ങളുടെ സാന്നിധ്യം കൊണ്ട് എഇജിയ്ക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ചെമ്മണ്ണൂർ ഇന്റർ നാഷനൽ ജൂവല്ലേഴ്സ് സംഭാവന ചെയ്ത ഫ്രീ മെഗാ ഗോൾഡ് കോ‌യിൻസ് രണ്ട് ഭാഗ്യശാലികൾക്ക് നൽകി. ഹൂസ്റ്റണിലെ മലയാളികളുടെ മനം കവരുന്ന അനുഭവമായിരിക്കും ‘മോളിവുഡ് ജോളിവുഡ്’ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക് - ബിനോയ് ജോർജ് : 847 361 4530, സുരേഷ് രാമകൃഷ്ണൻ : 832 451 8652, ജിജു കുളങ്ങര : 281 709 5433, ജോർജ് ഈപ്പൻ : 713 314 0114, വിജു വർഗീസ് : 832 785 5442.

വാർത്ത ∙ ജീമോൻ റാന്നി 

Your Rating: