Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷിക്കാഗോ മലയാളികൾക്ക് ഫോമായുടെ മോളിവുഡ്-ജോളിവുഡ് താരസംഗമം

mollywood-and-hollywood

ഷിക്കാഗോ∙ ഫോമായുടെ നിയുക്ത പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ സ്വന്തം നാടായ ഷിക്കാഗോയിൽ നടക്കുന്ന ഫോമായുടെ 2016-18 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനത്തോട് അനുബന്ധിച്ചു നടത്തുന്ന താരനിശയിൽ തെന്നിന്ത്യയിലെ പ്രശസ്ത നടീനടന്മാർ പങ്കെടുക്കുന്നത്. കഴിഞ്ഞ ജൂലൈ 7 മുതൽ 10 വരെ, ഫ്ലോറിഡയിലെ മയാമിയിൽ നടന്ന അഞ്ചാം രാജ്യാന്തര കൺവൻഷനിൽ ഫോമായുടെ ദേശീയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സ്ഥാനാരോഹണത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞയെടുപ്പും താരനിശയോടൊപ്പം നടത്തപ്പെടും.

ഫോമായുടെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് നൂറു കണക്കിനാളുളെ സാക്ഷി നിറുത്തി പ്രവർത്തനോദ്ഘാടനം നടത്തുന്നത്. നടൻ ഇന്ദ്രജിത്ത് സുകുമാരൻ, നടി മമ്ത മോഹൻദാസ്, ഹാസ്യ സാമ്രാട്ട് സുരാജ് വെഞ്ഞാറൻമൂട്, നീരജ് മാധവൻ, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, കൊമേഡിയൻ സിറാജ് പൈയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി പ്രമുഖ അഭിനേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു. സംഗീത വിരുന്നൊരുക്കുന്നത് നിഖിൽ മാത്യൂവും മെറിൻ ഗ്രിഗറിയുമാണ്.

ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻ ഓഫ് അമേരിക്കാസ്) എന്ന അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ സംഘടനയിൽ നോർത്ത് അമേരിക്കയിൽ ഏകദേശം 65 അംഗസംഘടനകളുണ്ട്. ഈ സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തനഫണ്ട് രൂപീകരിക്കുന്നതിനു വേണ്ടിയാണ് ഫോമാ, മോളിവുഡ് - ജോളിവുഡ് എന്ന സ്റ്റേജ് ഷോ നടത്തുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
ബെന്നി വാച്ചാച്ചിറ 847 322 1973
ജിബി തോമസ് 914 573 1616
ജോസി കുരിശിങ്കൽ 773 516 0722
ലാലി കളപ്പുരയ്ക്കൽ 516 232 4819
വിനോദ് കൊണ്ടൂർ ഡേവിഡ് 313 208 4952
ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.