Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോളിവുഡ് ജോളിവുഡിന് ന്യൂയോർക്കിൽ അരങ്ങൊരുങ്ങുന്നു

hollywood-and-jollywood

ന്യൂയോർക്ക് ∙ െഹഡ്ജ് ഇവന്റ്സ് ന്യൂയോർക്ക് അവതരിപ്പിക്കുന്ന മോളിവുഡ് ജോളിവുഡ് സ്റ്റേജ് ഷോയുടെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയായി. നൃത്തവും ഗാനങ്ങളും സ്കിറ്റുകളും കോർത്തിണക്കി കൊണ്ടുളള ഈ വർഷത്തെ ഏറ്റവും വലിയ എന്റർടെയ്ൻമെന്റിനാണ് ന്യൂയോർക്ക് വേദിയാവുന്നത്. ഒക്ടോബർ ഒന്നിന് ന്യൂയോർക്ക് ക്യൂൻസ് കോളേജ് കോൾഡൻ സെന്ററിൽ അരങ്ങേറുന്ന സ്റ്റേജ് ഷോയ്ക്കുളള ടിക്കറ്റ് വിൽപ്പന തുടരുന്നു.

അഭിനേതാക്കളായ ഇന്ദ്രജിത്ത് സുകുമാരൻ, മംമ്ത മോഹൻദാസ്, സുരാജ് വെഞ്ഞാറമൂട്, നീരജ് മാധവൻ, ആര്യ, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം തുടങ്ങി മലയാളത്തിലെ ഒട്ടനവധി താരങ്ങൾ പങ്കെടുക്കും. സംഗീത വിരുന്നൊരുക്കുന്നത് നിഖിൽ മാത്യൂവും, മെറിൻ ഗ്രിഗറിയുമാണ്.

ആദ്യത്തെ 500 ടിക്കറ്റുകൾക്ക് ബൈ വൺ, ഗെറ്റ് വൺ ഫ്രീ എന്ന പേരിലുളള ടിക്കറ്റ് പ്രൊമോഷനാണ് ഈ സ്റ്റേജ് ഷോയുടെ പ്രത്യേകത. 100, 50 ഡോളർ വിലയുളള വിഐപി ടിക്കറ്റുകൾ സ്വന്തമാക്കുമ്പോൾ മറ്റൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. ഒക്ടോബർ 1, ശനിയാഴ്ച വൈകിട്ട് 5.25 നാണ് ഷോ നടക്കുന്നത്.

മംമ്തയുടെ നൃത്തവും ഗാനങ്ങളുമാണ് ഷോയുടെ ഹൈലൈറ്റ്. ഇതാദ്യമായാണ് മംമ്തയും ഇന്ദ്രജിത്തും ഒരു ഷോയിൽ ഒരുമിച്ച് അമേരിക്കയിലെത്തുന്നത്. ഒപ്പം തമാശയുടെ തകർപ്പൻ പെർഫോമൻസുമായി സുരാജും ഷോയെജോളിവുഡാക്കി മാറ്റും. ഈ വർഷത്തെ ഏറ്റവും മികച്ച സ്റ്റേജ് ഷോയായിരിക്കും മോളിവുഡ് ജോളിവുഡ് എന്നും താരങ്ങളെല്ലാം എത്തിക്കൊണ്ടിരിക്കുകയാണെന്നും ഹെഡ്ജ് ഇന്റ്സ് സാരഥി സജി ജേക്കബ് പറഞ്ഞു. ഓൺലൈൻ ടിക്കറ്റിനായി www.hedgeeventsny.com സന്ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് - 516 433 4310, മോഹൻ : 631 774 7561, രാജു 516 348 4755, സണ്ണി : 516 528 7492, ഷാജി : 917 378 3434, അപ്പുക്കുട്ടൻ നായർ : 917 847 1534, ബാബു പൂപ്പളളിൽ 914 720 7891, സൈഫി: 347 612 6362, സജി : 917 731 7493, വിജി : 516 851 5820, ഷിബു : 516 859 2531, ടോസ്സിൻ : 718 316 0120.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.