Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോമായുടെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 15ന്‌

mollywood-jollywood

ഷിക്കാഗോ∙ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമാ)2016-18 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 15നു ഷിക്കാഗോയ്ക്കടുത്ത് ഇവാൻസ്റ്റൺ സിറ്റിയിലെ ഇവാൻസ്റ്റൺ ഹൈസ്ക്കൂളിൽ (1600 Dodge Ave, Evanston, IL 60201) നടത്തപ്പെടും. വൈകിട്ട് 5:45 -ന് ആരംഭിക്കുന്ന പരിപാടികളിൽ ഫോമയുടെ വിവിധ നേതാക്കളോടൊപ്പം ഷിക്കാഗോയിലെ മലയാളി സമൂഹത്തിലെ പ്രമുഖരും പങ്കെടുക്കും.

2016 ജൂലൈ 8 -ന് മയാമിയിലെ ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ നടന്ന ഫോമാ രാജ്യാന്തര കൺവൻഷനോടനുബന്ധിച്ച് നടന്ന സംഘടനാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിഭക്ഷത്തോടെയാണ് ഷിക്കാഗോയിൽ നിന്നുള്ള ബെന്നി വാച്ചാച്ചിറയും സംഘം വിജയിച്ചത്. ബെന്നിയോടൊപ്പം, ജിബി തോമസ്സ് മോളോപറമ്പിൽ സെക്രട്ടറിയായും, ജോസി കുരിശിങ്കൽ ട്രഷററായും, ലാലി കളപ്പുരയ്ക്കൽ വൈസ് പ്രസിഡന്റായും, ജോയിന്റ് സെക്രട്ടറിയായി വിനോദ് കൊണ്ടൂർ ഡേവിഡും ജോമോൻ കുളപ്പുരയ്ക്കൽ ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

വുമൺസ് റെപ്രസന്റേറ്റീവുകളായി രേഖാ ഫിലിപ്പ്, ബീന വള്ളിക്കളം, രേഖാ നായർ എന്നിവരെ തിരഞ്ഞെടുത്തു. റീജണൽ വൈസ് പ്രസിഡന്റുമാരായി ജോൾസൺ വർഗീസ്, പ്രദീപ് നായർ, വർഗീസ് കെ. ജോസഫ്, സാബൂ സ്ക്കറിയ, തോമസ് കുരിയൻ, റജി സക്കറിയാസ് ചെറിയാൻ, പോൾ കെ. ജോൺ, ബിജി ഫിലിപ്പ്, റോജൻ തോമസ്, തോമസ് തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ കമ്മിറ്റി മെംബർമാരായി, ജെയിൻ മാത്യൂസ്, സണ്ണി നൈനാൻ, രാജ് കുറുപ്പ്, ജോണിക്കുട്ടി ജോസഫ്, ഷീല ജോസ്, തോമസ് ടി. ഉമ്മൻ, ജോസ്മോൻ തത്തംകുളം, തോമസ് മാത്യൂ, സിറിയക്ക് കുര്യൻ, മാത്യൂ വർഗീസ് (ബിജു), ജോസഫ് ഔസോ, പീറ്റർ മാത്യൂ, സജു ജോസഫ്, അഞ്ചേരിൽ വർഗീസ്, ജയ്സൺ വേണാട്ട് എന്നിവരെയാണ് തിരഞ്ഞെടുത്തത്.

പ്രവർത്തന ഉദ്ഘാടനത്തോടൊപ്പം ഷിക്കാഗോയിലും പരിസര പ്രദേശത്തുള്ള മലയാളികൾക്കു മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളെ അണിനിരത്തി കൊണ്ട് ഒരു ദൃശ്യവിസ്മയമൊരുക്കുകയാണ് സംഘാടകർ. മലയാളത്തിലെ പ്രമുഖ നടീ നടന്മാരായ ഇന്ദ്രജിത്ത്, മംമ്ത മോഹൻദാസ്, സുരാജ് വെഞ്ഞാറൻമൂട്, നീരജ് മാധവ്, ആര്യ, ഗായത്രി സുരേഷ്, ഉല്ലാസ് പന്തളം, സിറാജ് പൈയ്യോളി, നിഖിൽ മാത്യൂ, മെറിൻ ഗ്രിഗറി, സുശാന്ത് എന്നിവർ ഉൾപ്പെടുന്ന വലിയൊരു താര നിരയെ തന്നെ അണിനിരത്തിക്കൊണ്ടാണ് പ്രവർത്തന ഉദ്ഘാടനത്തിനു നിറപ്പകിട്ടേകുന്നത്.

അടുത്ത രണ്ടു വർഷത്തെ ഫോമായുടെ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥമാണ് സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: ബെന്നി വാച്ചാച്ചിറ 8473221973, ജിബി തോമസ് 9145731616, ജോസി കുരിശിങ്കൽ 7734784357. 

Your Rating: