Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടെക്സാസിലെ ആദ്യ സിക്ക വൈറസ് മരണം സ്ഥിരീകരിച്ചു

mosquito-Zika

ഹൂസ്റ്റൺ ∙ സിക്ക വൈറസ് രോഗ ബാധയെ തുടർന്ന് ടെക്സാസ് സംസ്ഥാനത്ത് നടന്ന ആദ്യ മരണത്തിന് ടെക്സാസ് ആരോഗ്യ വകുപ്പ് സ്ഥിരീകരണം നൽകി.

ഓഗസ്റ്റ് 9 ന് ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ന്യുബോൺ ബേബിയാണ് മരിച്ചത്. ലാറ്റിൻ അമേരിക്കയിൽ സന്ദർശനം നടത്തി അമേരിക്കയിലെത്തു മ്പോൾ മരണ മടഞ്ഞ കുഞ്ഞിന്റെ മാതാവ് ഗർഭിണിയായിരുന്നു.

സിക്ക വൈറസ് രോഗ ബാധിതയായ കുഞ്ഞ് മൈക്രോ സിഫലി (തലചെറുതാക്കൽ) തലച്ചോറിന് പൂർണ്ണ വളർച്ചയില്ലാതിരിക്കുക തുടങ്ങിയ രോഗ ലക്ഷണങ്ങളോട് കൂടിയായിരുന്നു ജനിച്ചത്.

സിക്ക വൈറസുമായി അമേരിക്കയിൽ ഇതുവരെ 15 കുട്ടികൾ ജനിച്ചിട്ടുണ്ട്. മാത്രമല്ല അമേരിക്കയിൽ ആയിരത്തിൽപരം ഗർഭവതികളായ സ്ത്രീകളിൽ സിക്ക വൈറസ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വീണ്ടും ഉയരാനാണ് സാധ്യതയെന്ന് സെന്റേഴ്സ് ഫോർ ഡിസിസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അധികൃതർ പറയുന്നു.

7,300 അമേരിക്കക്കാർ സിക്ക വൈറസ് രോഗ ബാധിതരാണ്.

പ്രത്യേകതരം കൊതുകുകളാണ് രോഗാണുക്കളെ മറ്റുളളവരിലേക്ക് വ്യാപിപ്പിക്കുന്നത്. കൊതുകുകളെ നശിപ്പിക്കുന്നതിനും വളരാൻ അനുകൂല സാഹചര്യം നൽകാതിരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതോടൊപ്പം പരിസര ശുദ്ധീകരണത്തിനും കൊതുകു കടി ഏല്ക്കാതിരിക്കുന്നതിനുമുളള മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് സിഡിസി മുന്നറിയിപ്പ്.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: