Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ മാതാവും കാമുകനും അറസ്റ്റിൽ

newmexico

ന്യൂമെക്സിക്കോ ∙ പത്ത് വയസുളള വിക്ടോറിയ മാർട്ടൻഡിനെ മയക്കു മരുന്ന് കുത്തിവച്ചു കൊലപ്പെടുത്തിയ കേസിൽ മാതാവും കാമുകനും അറസ്റ്റിൽ.അൽബുക്കർക്ക് പൊലീസ് ഓഗസ്റ്റ് 25 നാണ് സംഭവത്തെ കുറിച്ച ്പുറം ലോകത്തെ അറിയിച്ചത്.

പത്താം ജന്മദിനം ആഘോഷിക്കുന്നതിനുളള തയ്യാറെടുപ്പുകൾ നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു മയക്കു മരുന്ന് കുത്തിവച്ചു കൊലപ്പെടുത്തിയത്.

ശരീരം വിവിധ ഭാഗങ്ങളാക്കി വെട്ടിനുറുക്കി ചാക്കിൽ കെട്ടി തീവെച്ച നിലയിലായിരുന്നു. ഓഗസ്റ്റ് 24 ബുധനാഴ്ച നടന്ന സംഭവത്തിനുത്തരവാദികളായ മാതാവ് മിഷേൽ മാർട്ടൻസ് (35), കാമുകൻ ഫാബിയൻ ഗൊൺസാലസ്(31) എന്നിവരെ കൂടാതെ മറ്റൊരു കുടുംബാംഗമായ ജെസിക്ക കെല്ലിയേയും (31) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്രയും ക്രൂരമായ ഒരു കൊലപാതകം സർവ്വീസിനിടയിൽ ആദ്യമായാണ് കാണുന്നതെന്ന് പൊലീസ് ചീഫ് ഗോർഡൻ ഈഡൻ ജൂനിയർ പറഞ്ഞു. ന്യൂമെക്സിക്കൊ ഗവർണർ സൂസന മാർട്ടിനസ് വിക്ടോറിയായുടെ കൊലപാതകത്തെ അൺ സ്പീക്കബിൾ ക്രൈം എന്നാണ് വിശേഷിപ്പച്ചത്.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating: