Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു കുരുന്നുകളുടെ ജീവൻ കവർന്ന മാതാവ് അറസ്റ്റിൽ

mother

ഇന്ത്യാന ∙ ജന്മം നൽകിയ മാതാവു തന്നെ രണ്ടു കുരുന്നുകളെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. സെപ്റ്റംബർ 26 തിങ്കളാഴ്ച ഇന്ത്യാനയിലാണ് അതിദാരുണമായ ഈ സംഭവം. മാതാവ് ആംബർ പാസ്റ്ററെ (29) അറസ്റ്റ് ചെയ്തതായി എൽക്ക് ഹാർട്ട് കൗണ്ടി ഷെറിഫ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ശനിയാഴ്ചയാണു ലില്ലിയാന ഫെർണാണ്ടസ്(7), റിനെ പാസ്റ്റർ(6) എന്നിവരെ മാതാവ് തട്ടികൊണ്ടു പോയതായി പൊലീസിൽ വിവരം ലഭിച്ചത് തുടർന്ന് ആംബർ അലർട്ട് പ്രഖ്യാപിച്ച കുട്ടികൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു.

childreans

തിങ്കളാഴ്ച രാവിലെ എൽക്കാർട്ട് പൊലീസ് സ്റ്റേഷനു മുമ്പിൽ കാർ നിർത്തിയ ശേഷം അവിടെ നിന്നിരുന്ന പൊലീസ് ഓഫിസറോട് കാറിന്റെ പിൻസീറ്റിൽ രണ്ടു മൃതദേഹങ്ങൾ കിടക്കുന്നു എന്നാണ് ആംബർ പറഞ്ഞത്. പൊലീസ് നോക്കിയപ്പോൾ ചലനമറ്റ രണ്ടു കുട്ടികളെയാണു കാർ സീറ്റിൽ കാണാൻ കഴിഞ്ഞത്. ശ്വാസം മുട്ടി മരിച്ച നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹങ്ങൾ . മയക്കുമരുന്നിനടിമയായ ആംബറിനു ഒന്നുരണ്ടു വർഷം മുൻപു രണ്ടു കുട്ടികളുടേയും സംരക്ഷണം നഷ്ടപ്പെട്ടിരുന്നു. രണ്ടു കുട്ടികളേയും കൊല്ലുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ ആംബറിന്റെ മാതാവിന്റെ സംരക്ഷണയിലായിരുന്നു ഇരുവരും കഴിഞ്ഞിരുന്നത്.

അറസ്റ്റ് ചെയ്ത ആംബറിനെ എൽക്കാർട്ട് കൗണ്ടി ജയിലിലടച്ചു. ബുധനാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.