Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പ് നൽകി കുഞ്ഞ് മരിച്ച കേസിൽ മാതാവിനെ അറസ്റ്റ് ചെ്യതു

salt-death

സൗത്ത് കരോലിന∙ പതിനേഴ് മാസം പ്രായമുളള പെൺകുഞ്ഞിന് ഒരു ടീസ് പൂൺ ഉപ്പ് നൽകിയതിനെത്തുടർന്ന് കുഞ്ഞ് മരിക്കാനിടയായ കേസിൽ 23 വയസുളള മാതാവ് കിംബർലി മാർട്ടിനസിനെ ഓഗസ്റ്റ് 3 ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

ഞായറാഴ്ചയായിരുന്നു സംഭവം. അമിതമായി ഉപ്പ് നൽകിയതിനെ തുടർന്ന് അബോധവസ്ഥയിലായ കുട്ടിയെ സ്പാർട്ടൻ ബർഗ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ലൈഫ് സപ്പോർട്ടിൽ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ മരണം ബുധനാഴ്ചയാണ് സ്ഥിരീകരിച്ചത്.

നോർത്ത് കരോലിനാ അതിർത്തി ഗ്രാമമായ ഫിംഗർ വില്ലയിൽ മൂന്നു കുട്ടികളോടൊപ്പമാണ് കിംബർലി കഴിഞ്ഞിരുന്നത്. സോഡിയം ശരീരത്തിന് ആവശ്യമാണെങ്കിലും അമിതമാകുന്നത് വിഷാംശമായി മാറിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കപ്പലപകടത്തിൽപ്പെട്ട മനുഷ്യൻ ഉപ്പ് കലർന്ന സമുദ്ര ജലം കുടിച്ചതിനെ തുടർന്ന് മരണമടഞ്ഞതും, പഞ്ചസാരയാണെന്ന് കരുതി കുട്ടികൾക്ക് ഉപ്പ് നൽകി മരണമടഞ്ഞ സംഭവവും നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ കാപിറ്റൽ പോയ്സൺ സെന്റർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ മാതാവിന് ജാമ്യം അനുവദിക്കാതെ കൗണ്ടി ജയിലിലടച്ചു. രണ്ടു കുട്ടികളെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്‌ ഓഫ് സോഷ്യൽ സർവ്വീസിന്റെ കസ്റ്റഡിയിൽ വിട്ടു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: