Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറ് വയസുകാരന്റെ മർദനമേറ്റ് നവജാത ശിശു മരിച്ചു – മാതാവ് അറസ്റ്റിൽ

child-death

ഫ്ലോറിഡ ∙ കാർ സീറ്റിലിരുന്നിരുന്ന 13 ദിവസം പ്രായമുളള കുഞ്ഞിന്റെ കരച്ചിൽ നിറുത്തുന്നതിന് മുഖത്തും ദേഹത്തും അടിക്കുകയും തല വാനിന്റെ മുകളിലും വശങ്ങളിലും അമർത്തുകയും ചെയ്ത തറയിലേക്ക് വലിച്ചെറിയുകയും ചെയ്ത് കുഞ്ഞ് മരിക്കാനിടയായ സംഭവത്തിൽ മൂന്ന് കുട്ടികളുടെ മാതാവ് കാതലിൻ മേരി സ്റ്റീലിനെ(62) ഓഗസ്റ്റ് 11 വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി പിൻലസ് കൗണ്ടി ഷെറിഫ് ബോബ് ഗ്വാൽറ്റിറി ഇന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഫ്ലോറിഡായിലാണ് സംഭവം ആറും മൂന്നും 13 ദിവസവും പ്രായമുളള മൂന്ന് കുട്ടികളെ വാനിൽ ഇരുത്തി സെൽഫോൺ റിപ്പയർ ഷോപ്പിലേക്ക് മാതാവ് പോയതിനുശേഷം വാൻ സീറ്റിലിരുന്ന് പതിമൂന്ന് ദിവസം പ്രായമുളള കുഞ്ഞ് കരയുവാൻ തുടങ്ങി. കരച്ചിൽ നിറുത്തുന്നതിനാണ് കുഞ്ഞിനെ ആറ് വയസുകാരൻ മർദ്ദിച്ചത്. വാനിലുണ്ടായിരുന്ന സഹോദരൻ ഇതിനെല്ലാം സാക്ഷിയായിരുന്നു.

കടയിൽ നിന്നും മടങ്ങി വന്നപ്പോൾ 6 വയസുകാരൻ സംഭവിച്ചതിനെക്കുറിച്ചു മാതാവിനെ അറിയിച്ചുവെങ്കിലും കാര്യമായി എടുക്കാതെ മൂന്നു കുട്ടികളേയും വാനിലിരുത്തി മറ്റൊരു കടയിലേക്ക് പോയതിനുശേഷമാണ് വീട്ടിലെത്തിയത്. ഇതിനകം രണ്ട് മണിക്കൂർ കാറിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കുഞ്ഞു നിശ്ചലമായിരുന്നു. വീടിനടുത്തുളള നഴ്സ് സംഭവമറിഞ്ഞ് 911 വിളിക്കുകയും കുഞ്ഞിനെ ഉടനെ സെന്റ് പീറ്റർ ബർഗ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും കുട്ടി മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.

മാതാവ് അശ്രദ്ധയോടെ പെരുമാറിയതാണ് കുട്ടി മരിക്കാനിടയായതെന്ന് ഷെറിഫ് പറയുന്നു. ഫിനാഷ്യൽ ബ്രോക്കറായി ജോലി ചെയ്യുന്ന കാതലിൻ മേരിയുടെ ഭർത്താവ് മരിക്കുന്നതിനു മുമ്പ് ഉണ്ടായ മകനാണ് 6 വയസുകാരൻ. ഭർത്താവ് മരിച്ചതിനുശേഷം ശീതീകരിച്ചുവെച്ചിരുന്ന ഭർത്താവിന്റെ ബീജത്തിൽ നിന്നാണ് മറ്റ് രണ്ടു കുട്ടികളും ഇവർക്ക് ജനിച്ചത്.

ഫ്ലോറിഡാ ഡിപ്പാർട്ട്മെന്റ് ഓഫ് ചൈൽഡ് സെക്രട്ടറി മൈക്ക് കാരൾ സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചതായി ഓഗസ്റ്റ് 12ന് അറിയിച്ചു.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: