Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശുദ്ധ പദവി പ്രഖ്യാപനം സെന്റ് മദർ തെരേസാ സിറോ മലബാർ പളളിയിൽ കൊണ്ടാടി

mother-teresa

ലാസ് വേഗസ് ∙ അഗതികളുടെ അമ്മയായ മദർ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ചു ലാസ് വേഗസ് സിറോ മലബാർ ദേവാലയത്തിൽ ദിവ്യബലിയും ലദീഞ്ഞും സെപ്റ്റംബർ 4നു ഞായറാഴ്ച രാവിലെ 10 മണിക്കു നടത്തപ്പെട്ടു. മിഷൻ ഡയറക്ടർ ഫാ. കുര്യാക്കോസ് വടാനയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിച്ച ദിവ്യ ബലിയിൽ ട്രിനിറ്റി സഭാംഗങ്ങളായ ഫാ. റോയി കുര്യനും ഫാ. ലിജോയും സഹകാർമ്മികരായിരുന്നു. ഭക്തി നിർഭരമായ തിരുക്കർമ്മങ്ങളിൽ ജാതിമത ഭേദമന്യേ അനേകം പേർ പങ്കെടുത്ത് തിരുശേഷിപ്പ് വണങ്ങി.

നാമകരണ തിരുനാളിനു ഒരുക്കമായി ഒൻപത് ദിവസം നടത്തപ്പെട്ട ദിവ്യബലിയിലും നൊവേനയിലും ധാരാളം ആളുകൾ പങ്കു ചേരുകയും അനുഗ്രഹങ്ങൾ പ്രാപിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം മദർ തെരേസയുടെ തിരുനാളിനോടനുബന്ധിച്ചു സ്വന്തമായ ഒരു ദേവാലയം 2016ലെ തിരുനാൾ ആകുമ്പോഴേക്കും സാധിച്ചു തരണമേയെന്നു അപേക്ഷിച്ചതു കരുണയുടെ വർഷത്തിൽത്തന്നെ സഫലമായതിനെ വടാന അച്ചൻ നന്ദിയോടെ സ്മരിച്ചു. ഉജൈൻ മിഷൻ രംഗത്തു സേവനം ചെയ്തുകൊണ്ടിരുന്നപ്പോൾ മദർ തെരേസാമ്മയെ നേരിട്ടു കാണുവാനും മദറിന്റെ കൂടെ യാത്ര ചെയ്യുവാനും ലഭിച്ച അവസരത്തെ സ്മരിക്കുകയും എല്ലാവരിലും യേശുവിനെ കണ്ടെത്താൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

വിശുദ്ധ മദർ തെരേസയെ ലാസ് വേഗസ് മിഷന്റെ പ്രത്യേക മദ്ധ്യസ്ഥയായി നൽകിയതിനു ദൈവത്തിനു നന്ദി ചൊല്ലിക്കൊണ്ടു കൃതജ്ഞതാ സ്തോത്രം ആലപിച്ചു. തിരുനാൾ ആഘോഷങ്ങൾക്ക് കൈക്കാരന്മാരായ ജോർജുകുട്ടി, ജോസ് ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.

വാർത്ത ∙ ജോൺ ജോർജ്, ലാസ് വേഗസ് 

Your Rating: