Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദർ തെരേസയെക്കുറിച്ചുള്ള ഫാ.ഷാജി തുമ്പേച്ചിറയുടെ പുതിയ ഗാനം റിലീസ് ചെയ്തു

mother-teresa

മദർ തെരേസ സെപ്റ്റംബർ നാലിനു വിശുദ്ധയായി ഉയർത്തപ്പെടുമ്പോൾ ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികൾക്ക് അമ്മയുടെ മാധ്യസ്ഥം യാചിക്കാനും പ്രാർഥിക്കാനും സംഗീത സംവിധായകനും ഗാനരചയിതാവുമായ ഫാ.ഷാജി തുമ്പേച്ചിറയുടെ അനുഗ്രഹീത തൂലികയിൽ നിന്നും മദർ തെരേസയോടുള്ള പ്രാർഥനാഗാനം യു ട്യൂബിലൂടെ റിലീസ് ചെയ്തു.

മദർ തെരേസ വിശുദ്ധയായി ഉയർത്തപ്പെടുന്ന പുണ്യ നിമിഷത്തോടൊപ്പം ലോകമെമ്പാടും നടക്കുന്ന കൃതജ്ഞതാ ബലികൾക്കും മധ്യസ്ഥ പ്രാർഥനകൾക്കും പാടാൻ ഉതകുന്ന രീതിയിൽ വളരെ ലളിതമായ വരികളും സംഗീതവും ആണിതിൽ ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകമെമ്പാടുമുള്ള മലയാളികൾ വിവിധ ശുശ്രൂഷകളിൽ പാടിക്കൊണ്ടിരിക്കുന്ന അമ്മേ അമ്മേ തായേ, അത്ഭുതങ്ങൾ തീർന്നിട്ടില്ല, ഓർമ്മവച്ച നാൾ മുതൽ, എന്നമ്മയെ ഓർക്കുമ്പോൾ ഉൾപ്പടെയുള്ള നിരവധി ഭക്തി ഗാനങ്ങൾക്കു ജന്മം നൽകിയ ഷാജി തുമ്പേച്ചിറയുടെ പുതിയ ഗാനം ഏറെ പ്രതീക്ഷയോടെയാണ് ക്രിസ്തീയ സംഗീത ലോകം കാത്തിരിക്കുന്നത്.

ഈ ഗാനത്തിന്റെ കരോക്കേ ആവശ്യമുള്ളവർ സെലബ്രന്റ്‌സ് ഇന്ത്യയുടെ നമ്പറുകളിൽ വിളിച്ചാൽ ലഭ്യമാകും. സ്വർഗീയ കാരുണ്യ ദൂതുമായി എന്ന് തുടങ്ങുന്ന ഈ ഗാനം പള്ളി ക്വയറുകൾക്കു അനായാസം പഠിക്കാനും ആലപിക്കാനും ഉതകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന അർത്ഥ സമ്പുഷ്ടമായ വീഡിയോ കാണാം.

വാർത്ത∙ഷൈമോൻ തോട്ടുങ്കൽ 

Your Rating: