Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു പേരെ കൊലപ്പെടുത്തിയ ടർക്കി വംശജനായ യുവാവ് അറസ്റ്റിൽ

mall

വാഷിങ്ടൺ ∙ വെളളിയാഴ്ച ൈവകിട്ട് വാഷിങ്ടൺ മാളിൽ സ്ഥിതി ചെയ്യുന്ന മേസിസ്(MACY'S) സ്റ്റേറ്റിൽ കടന്നു കയറി അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഇരുപതുകാരനെ ശനിയാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തു. നാലു സ്ത്രീകൾ സംഭവ സ്ഥലത്തും ഒരു പുരുഷൻ ആശുപത്രിയിലുമാണ് മരിച്ചത്.

ഐലന്റ് കൗണ്ടി ഓക് ഹാർബറിൽ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് ഐലന്റ് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.
ടർക്കിയിൽ നിന്നുളള ആർക്കൻ സെറ്റിൽ എന്ന യുവാവ് ഓക് ഹാർബർ ഹൈസ്കൂളിലാണ് വിദ്യാഭ്യാസം നടത്തിയത്.

വെടിവയ്പിനുളള കാരണം കണ്ടെത്താനായില്ലെങ്കിലും ഭീകരാക്രമണവുമായി ബന്ധമില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പിനുശേഷം കാൽനടയായി രക്ഷപ്പെട്ട പ്രതിയെ 24 മണിക്കൂറിനുളളിൽ പിടി കൂടാൻ കഴിഞ്ഞത് പൊലീസ് വകുപ്പിന്റെ വിജയമാണെന്ന് അധികൃതർ അവകാശപ്പെട്ടു.
മരിച്ചവരുടെ വിശദാംശങ്ങൾ ഇതുവരെ പൊലീസ് പുറത്തു വിട്ടിട്ടില്ല.

വാർത്ത ∙ പി. പി. ചെറിയാൻ


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.