Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈപ്പ് ‘സിസ്റ്റർ സിറ്റി’ പ്രോഗ്രാമിനു തുടക്കമായി

sister-city

ന്യൂയോർക്ക്∙അമേരിക്കയിലെ പ്രവാസി സംഘടനകൾ അവർ താമസിക്കുന്ന നഗരത്തെ കേരളത്തിലെ മുനിസിപ്പാലിറ്റികളുമായി ബന്ധിപ്പിക്കുന്ന ‘സിസ്റ്റർ സിറ്റി’ പ്രോഗ്രാമിനു തുടക്കമായി. തൃക്കാക്കര, കളമശേരി, തൃപ്പൂണിത്തുറ, വൈക്കം മുനിസിപ്പാലിറ്റികളാണ് ഈ പദ്ധതിയിൽ തത്പരരായി മുന്നോട്ടുവന്നിട്ടുള്ളത്. അമേരിക്കയിലെ ഇന്ത്യൻ ഐടി ഉദ്യോഗസ്ഥരുടെ സംഘടനയായ ‘നൈപ്പ്’ ആണ് ഇതിനു മുൻകൈ എടുക്കുന്നത്.

കേരളത്തിലെ ഏതെങ്കിലും മുനിസിപ്പാലിറ്റിയോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു നഗരത്തെയോ അമേരിക്കയിലെ ഒരു സിറ്റിയുമായി ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇപ്പോൾ ഇന്ത്യയിലെ മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി, ബംഗളൂരൂ തുടങ്ങിയ നഗരങ്ങൾക്കാണ് ലോകരാജ്യങ്ങളുമായി സിസ്റ്റർ സിറ്റി പദ്ധതിയുള്ളത്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളവും ഈ നിലയിലേക്ക് ഉയർന്നുവരും.

ലക്ഷ്യങ്ങൾ:

* സമൂഹങ്ങൾ തമ്മിലുള്ള സാംസ്കാരിക കൈമാറ്റം

* ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ധർമ്മസ്ഥാപനങ്ങളുമായുള്ള സാമൂഹിക സഹകരണം, (റോട്ടറി ക്ലബ്, റെഡ്ക്രോസ്)

* സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം.

* ഏറ്റവും മികച്ച വ്യാപാര സഹകരണം

* ടൂറിസം വികസനം

* കേരളവും അമേരിക്കയും തമ്മിലുള്ള കയറ്റുമതി ഇറക്കുമതി കരാർ

* ഭാഷ മെച്ചപ്പെടുത്തുന്നതിനുള്ള അവസരം.

ഈ പദ്ധതിയിൽ പങ്കാളികളാകാൻ തത്പര്യമുള്ള അമേരിക്കൻ മലയാളികൾ ബന്ധപ്പെടുക: ഫോൺ: 847 562 1051, ഇമെയിൽ: shoji@naaiip.org

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: