Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎജിസി ഓണാഘോഷം പ്രൗഢഗംഭീരമായി

nagc-onam2

ഷിക്കാഗോ∙ നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ ഓണാഘോഷപരിപാടികൾ ഡസ്പ്ലെയിൻസിലുള്ള അപ്പോളോ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

adasds

താലപ്പൊലിയുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. പ്രസിഡന്റ് എംഎൻസി നായർ, സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ, ട്രഷറർ രാജഗോപാൽ നായർ, കമ്മിറ്റി അംഗങ്ങളായ ഡോ. സുനിതാ നായർ, വിജി നായർ, സ്പോൺസറായ അശോക് ലക്ഷ്മണൻ തുടങ്ങിയവർ ചേർന്നു ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു. പ്രസിഡന്റ് എംഎൻസി നായർ സദസിന് സ്വാഗതം ആശംസിക്കുകയും ഏവർക്കും സർവ്വ മംഗളങ്ങളും നേരുകയും ചെയ്തു.

nagc-onam3

ഓണപ്പാട്ട്, തിരുവാതിര, മോഹിനിയാട്ടം, സ്കിറ്റുകൾ, മറ്റു നൃത്തനൃത്യങ്ങൾ എന്നിവ ചടങ്ങിനു കൊഴുപ്പേകി. ഗ്രാന്റ് സ്പോൺസർ അശോക് ലക്ഷ്മണൻ, സന്ധ്യാ രാധാകൃഷ്ണൻ, ശ്രീദേവി, ശ്രീവിദ്യ, ഗോവിന്ദ് പ്രഭാകർ, നന്ദിനി നായർ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.

nagc-onam4

കലാ ജയൻ, ലക്ഷ്മി നായർ എന്നിവർ ആശംസാപ്രസംഗം നടത്തി. ദേവി ചടങ്ങിൽ മാസ്റ്റർ ഓഫ് സെറിമണി നിർവഹിച്ചു.

vnagc-onam5

സംഘടനയിലെ കുടുംബാംഗങ്ങൾ പാകംചെയ്തുകൊണ്ടുവന്ന ഓണസദ്യ കേരളത്തനിമ വിളിച്ചറിയിച്ചു. വിജി എസ്.നായരുടെ നേതൃത്വത്തിൽ രഘു നായർ, രാജി നായർ, കലാ ജയൻ എന്നിവർ ഫുഡ് കോർഡിനേറ്റേഴ്സായി പ്രവർത്തിച്ചു. ഓംകാരം ചിക്കാഗോയുടെ ചെണ്ടമേളം ഓണാഘോഷ പരിപാടികൾക്കു കേരളത്തനിമ നൽകി. ജയൻ മുളങ്ങാട് പ്രോഗ്രാം കോർഡിനേറ്ററായിരുന്നു.

nagc-onam6

മഹാബലിയായി മഹേഷ് കൃഷ്ണൻ വേഷമിട്ടു. സെക്രട്ടറി സുരേഷ് ബാലചന്ദ്രൻ ഏവർക്കും നന്ദി രേഖപ്പെടുത്തി. സതീശൻ നായർ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.