Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈന നഴ്സിങ് കോൺഫറൻസും പത്താംവാർഷികവും

naina-conference

ഷിക്കാഗോ ∙ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ(നൈന) അഞ്ചാമത് ദ്വൈവാർഷിക നഴ്സിങ് കോൺഫറൻസും പത്താം വാർഷികവും ഒക്ടോബർ 21, 22 തീയതികളിൽ ഇല്ലിനോയ്സ് എംഹേസ്റ്റ് വാട്ടർഫോർഡ് ബാങ്ക്വറ്റ് ആൻഡ് കോൺഫറൻസ് സെന്ററിൽ നടത്തുന്നു. അമേരിക്കയിലും വിദേശങ്ങളിലുമുളള നഴ്സുമാരെ ആഘോഷ പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി നൈന ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുന്നവർ 16 സിഇയു ലഭിക്കുന്നതായിരിക്കും. ടെക്നോളജി, എവിഡൻസ് ബേസ്ഡ് പ്രാക്ടീസ്, ഇന്റർ പ്രൊഫഷണൽ കൊളാബറേഷൻ, ഡൈവേഴ്സിറ്റി എന്നിങ്ങനെ നഴ്സിംഗും ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട പുതിയ വാക്കുകളും പ്രയോഗങ്ങളുമായിരിക്കും കോൺഫറൻസിലെ പ്രമേയം.

നൈനയുടെ നഴ്സിംഗ് സംബന്ധിയായ പ്രഥമ സുവനീറിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടക്കും. സുവനീറിൽ പ്രസിദ്ധീകരിക്കുന്നതിനുളള ലേഖനങ്ങൾ ഫോട്ടോ സഹിതം ഓഗസ്റ്റ് 30 ന് മുമ്പ് അയച്ചു തരണമെന്ന് സുവനീർ കമ്മിറ്റി അധ്യക്ഷ ഡോ. റേച്ചൽ കോശി, കമ്മിറ്റി അംഗങ്ങളായ ഡോ. മുനീറ വെൽസ്, സുജ തോമസ്, ലത ജോസഫ്, ആൻ വർഗീസ്, ലിസി പീറ്റേഴ്സ്, ആനി ഏബ്രഹാം എന്നിവർ അറിയിച്ചു. ജേണലിലേക്ക് കമ്പനികളിൽ നിന്നും ചെറിയ ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും സ്റ്റാർട്ട് അപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും പരസ്യങ്ങളുടെ രൂപത്തിൽ സ്പോൺസർഷിപ്പ് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

ഓരോ ചാപ്റ്ററുകളും അവരുടെ പ്രവർത്തനങ്ങളെ അവതരിപ്പിക്കണം. നൈന ചാപ്റ്ററുകളുടെ ഫോട്ടോ ഗാലറിയിലേക്ക് നാലഞ്ച് ചിത്രങ്ങളും ഒന്നര പേജിൽ കവിയാത്ത വിവരണവും ഇമെയിൽ ചെയ്യണമെന്ന് ഭാരവാഹികൾ പറഞ്ഞു.

അമേരിക്കയിലെങ്ങും നിന്നുമായി 300,400 നഴ്സുമാർ എജുക്കേഷണൽ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു. പരസ്യങ്ങളും ലേഖനങ്ങളും ചാപ്റ്റർ പ്രവർത്തനങ്ങളും nainajc2016@gmail.com ലേക്ക് മെയിൽ ചെയ്യുക. ഹോട്ടൽ അറേഞ്ച്മെന്റുകൾ സെപ്റ്റംബർ 21 വരെ ഡിസ്കൗണ്ടോടെ ചെയ്തു കൊടുക്കുന്നതായിരിക്കും. ടിക്കറ്റ് റിസർവ് ചെയ്യുന്നതിനായി 630 279 0700 നമ്പറിൽ ഹോട്ടലിൽ വിളിക്കുക. Clarion Elmhurst, 933 S. Riverside Dr. Elmhurst, IL 60126. മറ്റ് വിവരങ്ങൾക്ക് www.nainausa.com സന്ദർശിക്കുക. ഇന്ത്യൻ വംശജരായ എല്ലാ നഴ്സുമാരെയും കൂട്ടിയിണക്കി ലാഭേഛയില്ലാതെ (സെക്ഷൻ 501 (സി) (3) പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണ് നൈന. 

Your Rating: