Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നഴ്സസ് നാഷണൽ കോൺഫറൻസ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

naina-nurses-association

ഷിക്കാഗോ∙അമേരിക്കയിലെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ നേതൃത്വത്തിൽ ഒക്ടോബർ 21, 22 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന കോൺഫറൻസിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നഴ്സസ് സമൂഹങ്ങളെ ചേർത്ത് നൈന എന്ന നാഷണൽ സംഘടന രൂപംകൊണ്ടതിന്റെ 10-ാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ നടക്കുന്ന ദേശീയ ദ്വൈവാർഷിക കോൺഫറൻസ് പുതുമകൾ നിറഞ്ഞതാക്കുവാൻ ഇതിന്റെ സംഘാടകർ ശ്രദ്ധിച്ചിട്ടുണ്ട്.

നൈന പ്രസിഡന്റ് സാറാ ഗബ്രിയേൽ, ഇല്ലിനോയി ചാപ്റ്റർ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ്, കോൺഫറൻസ് കൺവീനർമാരായ ജാക്കി മൈക്കൽ, ഫിലോമിന ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഈ സംരംഭത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

നഴ്സിങ്ങിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചുവരുന്ന ഇന്ത്യൻ നഴ്സുമാർ ഒന്നിച്ചുകൂടുന്ന ഈ കോൺഫറൻസ് ആരോഗ്യരംഗത്തെ പുതിയ കാൽവയ്പുകൾ ചർച്ച ചെയ്യുന്ന വേദിയായിരിക്കും. 16 എഡ്യൂക്കേഷൻ ക്രഡിറ്റിനൊപ്പം നഴ്സിങ് വിദ്യാഭ്യാസ മേഖലയിലെ നൂതന സംരംഭങ്ങൾ മനസ്സിലാക്കുന്നതിനും തങ്ങൾക്ക് ഉതകുന്ന മാർഗ്ഗദർശകരെ (മെന്റേഴ്സ്) കണ്ടുപിടിക്കുന്നതിനും ഇതു വേദിയൊരുക്കുന്നു.

ദേശീയ അന്തർദേശീയ തലങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ നഴ്സുമാരോടൊപ്പം മുഖ്യധാരയിലെ പ്രഗത്ഭരും ഈ കോൺഫറൻസിൽ ഒത്തുചേരുന്നു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്വപ്പെടുന്ന ഈ വേദിയിൽ നഴ്സിംഗ് രംഗത്തെ പ്രഗത്ഭരായ വാഗ്മികളെ ക്ഷണിച്ചിട്ടുണ്ട്. ഒക്ടോബർ 21-ന് നടക്കുന്ന അലുംമ്നി നൈറ്റ് കോൺഫറൻസിന്റെ ശ്രദ്ധാകേന്ദ്രമാണ്. അറിയപ്പെടുന്ന ഹ്യൂമറിസ്റ്റ് ഡെബ് ഗോൾഡിന്റെ സാന്നിധ്യം അലുംമ്നി നൈറ്റിന്റെ സവിശേഷതയാണ്. 22ന് നടക്കുന്ന ഗാലാ നൈറ്റ് അതിലേറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ശ്രദ്ധേയരായ വിശിഷ്ട വ്യക്തികൾക്കു പുറമെ വിജ്ഞാനവും വിനോദവും ഒത്തൊരുമിക്കുന്ന ഗാലാ നൈറ്റിൽ നൈനയുടെ വിവിധ അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യും.

ഷിക്കാഗോ എൽമസ്റ്റിലെ വാട്ടർഫോർഡ് കൺവൻഷൻ സെന്ററിൽ നടക്കുന്ന ഈ കോൺഫറൻസിലേക്ക് മിതമായ ഫീസിൽ സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെ/d/eവുന്നാണ്. ഗാലാ നൈറ്റ് ടിക്കറ്റുകളും സൗകര്യാർത്ഥം ഒരുക്കിയിട്ടുണ്ട ്. കൂടുതൽ വിവരങ്ങൾ അടങ്ങുന്ന പ്രോഗ്രാം ലിസ്റ്റ് നൈന വെബ്സൈറ്റായ www.nainausa.com ൽ ലഭ്യമാണ്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഈ കോൺഫറൻസിലേക്ക് എല്ലാ നഴ്സുമാരേയും സംഘാടകർ സ്വാഗതം ചെയ്യുന്നു.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: