Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നൈനാ ബൈനിയൽ കോൺഫറൻസ്: നഴ്സുമാർക്ക് സുവർണ്ണാവസരം

naina-nurse

ഷിക്കാഗോ∙ ഒക്ടോബർ 21,22 തീയതികളിൽ ഷിക്കാഗോ എൽമസ്റ്റ് വാട്ടർഫോർഡിൽ വച്ചു നടത്തപ്പെടുന്ന നൈന അഞ്ചാമത് ബൈനിയൽ കോൺഫറൻസിൽ നഴ്സുമാർക്ക് 16 സിഇയു ലഭിക്കുന്നതിനുള്ള അവസരമൊരുക്കുന്നു. അതിനോടൊപ്പംതന്നെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രഗത്ഭരായ പ്രൊഫസർമാരെ കാണുന്നതിനുള്ള സൗകര്യവും ഒരുക്കുന്നതാണ്. നഴ്സിംഗിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്നതിന് ആഗ്രഹിക്കുന്നവർക്ക് വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നും എത്തുന്ന പ്രതിനിധികളെ കാണുന്നതിനും സംസാരിക്കുന്നതിനുമുള്ള അവസരവും കോൺഫറൻസിൽ ലഭ്യമാണ്.

കുക്ക് കൗണ്ടി ബ്യൂറോയുടെ ചീഫ് നഴ്സിംഗ് ഓഫീസർ ആഗ്നസ് തേരാടിയുടെ നേതൃത്വത്തിൽ വിജ്ഞാനപ്രദവും നഴ്സുമാരുടെ ദൈനംദിന പ്രാക്ടീസിനു അനുയോജ്യവുമായ സെമിനാറുകളുമാണ് കോൺഫറൻസിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അതിനോടൊപ്പംതന്നെ പഴയ സുഹൃത്തുക്കളുമായും അലുംമ്നി അംഗങ്ങളുമായും പരിചയം പുതുക്കുന്നതിനും ഒന്നിച്ചുകൂടുവാനുമുള്ള അവസരമുണ്ടായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

കോൺഫറൻസിൽ രജിസ്റ്റർ ചെയ്വുന്നതിനായുള്ള വിശദവിവരങ്ങൾ www.nainausa.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: നൈന പ്രസിഡന്റ് സാറാ ഗബ്രിയേൽ 773 793 4879, കൺവൻഷൻ കൺവീനർ ഫിലോ ഫിലിപ്പ് 847 894 5663, ഐൻ.ഐ പ്രസിഡന്റ് മേഴ്സി കുര്യാക്കോസ് 773 865 2456, രജിസ്ട്രേഷൻ ചെയർ റെജീന മേരി സേവ്യർ 630 887 6663.

വാർത്ത∙ ജോയിച്ചൻ പുതുക്കുളം 

Your Rating: