Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായർ സംഗമം 2016 പ്രൗഢഗംഭീരമായി

nair-sangamam-03

ഷിക്കാഗോ∙നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ മൂന്നാമത് ദേശീയ നായർ സമഹാസംഗമം പ്രൗഢഗംഭീരമായി. ഓഗസ്റ്റ് 12 മുതൽ 14 വരെ ഹൂസ്റ്റൺ വിദ്യാധിരാജ നഗറിൽ (ക്രൗൺ പ്ലാസ) വച്ചു നടന്ന നായർ സംഗമം സ്വാമി ഉദിത് ചൈതന്യജി, രാജ്യസഭാംഗവും സിനിമാതാവുമായ സുരേഷ് ഗോപി, സംഘടനയുടെ പ്രസിഡന്റ് ജി.കെ. പിള്ള, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ പൊന്നുപിള്ള, കൺവൻഷൻ ചെയർമാൻ ഡോ. മോഹൻ കുമാർ, കോൺസൽ ജനറൽ അനുപം റേ, സ്ഥാപക പ്രസിഡന്റ് മന്മഥൻ നായർ, യൂത്ത് ചെയർ രേവതി നായർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

nair-sangamam-01

കൂടുതൽ യുവജനങ്ങളുടേയും കുട്ടികളുടേയും പ്രതിനിധ്യം സംഘടനയിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, അതിനു യുവജനങ്ങൾക്ക് പ്രചോദനം നൽകുന്ന കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നതിനെക്കുറിച്ചും അതിനായി അമേരിക്കയിലുടനീളം കൂടുതൽ സ്ഥലങ്ങളിൽ നായർ കൂട്ടായ്മകൾക്ക് തുടക്കംകുറിച്ചതായും ജനറൽ സെക്രട്ടറി സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.

nair-sangamam-02

രാജ്യസഭാംഗം സുരേഷ് ഗോപി നായർ സംഗമം 2016 ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
നായർ സംഗമത്തിൽ പങ്കെടുത്ത് ഒരു വൻവിജയമാക്കിത്തീർക്കാൻ സന്മനസുകാണിച്ച ഓരോരുത്തരോടുമുള്ള നന്ദിയും കടപ്പാടും പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. കൂടാതെ കഴിഞ്ഞ രണ് ുവർഷക്കാലം അദ്ദേഹത്തോടൊരുമിച്ച് പ്രവർത്തിച്ച എല്ലാ ഭാരവാഹികളോടും പ്രവർത്തകരോടും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു.

nair-sangamam-05

ഡോ. ചിത്ര ചന്ദ്രശേഖരൻ, ജയൻ മുളങ്ങാട്, ബാലു മേനോൻ തുടങ്ങിയവർ മൂന്നുദിവസം നീണ്ട ുനിന്ന നായർ സംഗമത്തിൽ വിവിധ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സുനന്ദ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സിന്റെ ഡാൻസ്, രശ്മി നായരുടെ കഥക്, രജനി മേനോൻ അവതരിപ്പിച്ച കഥകളി, ഗീതു സുരേഷിന്റെ ഓട്ടൻതുള്ളൽ, ആര്യനായരും ദിവ്യനായരും ചേർന്ന് അവതരിപ്പിച്ച ഡിവോഷണൽ ഡാൻസ്, ഹൂസ്റ്റൺ എൻ.എസ്.എസിലെ കുട്ടികളുടെ ഡാൻസ്, നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ചിക്കാഗോ അവതരിപ്പിച്ച നാടകം, ഡാളസ് ടീം അവതരിപ്പിച്ച തിരുവാതിരകളി തുടങ്ങി ഒട്ടനവധി കലാപരിപാടികൾ ചടങ്ങിനെ ആനന്ദഭരിതമാക്കി.

nair-sangamam-04

ചടങ്ങിൽ സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കൂടാതെ ഫലകവും നൽകി. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലെ കരയോഗങ്ങളുടെ പ്രസിഡന്റുമാരായ എം.എൻ.സി നായർ (ചിക്കാഗോ), രാജേഷ് നായർ (കാലിഫോർണിയ), വികാസ് (ഡാലസ്), സുരേഷ് നായർ (പെൻസിൽവേനിയ), പൊന്നുപിള്ള (ഹൂസ്റ്റൺ) തുടങ്ങിയവർ അവരുടെ കരയോഗങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.

nair-sangamam-06

സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം സംഗമത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക അനുഭൂതിയുളവാക്കി. ജയൻ മുളങ്ങാട് നേതൃത്വം നൽകി അവതരിപ്പിച്ച മിസ്റ്റർ മിസ്സിസ് നായർ പരിപാടിയിൽ മാധവദാസും, ബീന നായരും മിസ്റ്റർ മിസ്സിസ് ആയി തെരഞ്ഞെടുക്കപ്പെട്ടു.

പത്മതീർത്ഥം സുവനീറിന്റെ പ്രകാശനം ആദ്യപ്രതി സ്വാമി ഉദിത് ചൈതന്യയ്ക്ക് നൽകിക്കൊണ്ട് പ്രസിഡന്റ് ജി.കെ. പിള്ള നിർവഹിച്ചു. ആർദ്ര ബാലചന്ദ്രൻ ചടങ്ങിൽ എം.സിയായിരുന്നു. ബാലൻ നായരുടെ നേതൃത്വത്തിൽ തയാറാക്കിയ വിഭവസമൃദ്ധമായ ഭക്ഷണം ഏവരേയും സംതൃപ്തരാക്കി. ഊർമിളയും മുരളീനായരുമായിരുന്നു മറ്റു ഫുഡ് കമ്മിറ്റി അംഗങ്ങൾ.

ഏവർക്കും നല്ല നിലയിൽ എയർപോർട്ടിൽ നിന്നുമുള്ള ഗതാഗത സൗകര്യം വേണു പിള്ളയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികളും, ഗുരുവായൂരപ്പൻ ക്ഷേത്ര ദർശനവും യൂത്ത് ചെയർ രേവതി നായരുടെ നേതൃത്വത്തിൽ നടന്നു.

nair-sangamam-07

അജിത് നായർ, മനോജ് നായർ, ആനന്ദ് ഗുരുവായൂർ, അപ്പു നായർ, മാധവദാസ് നായർ, പ്രദീപ് പിള്ള, ഹരി ശിവരാമൻ, ഹരി നായർ തുടങ്ങിയവർ രജിസ്ട്രേഷനു നേതൃത്വം നൽകി. ഡോ. രഞ്ജിത് പിള്ള ബിസിനസ് സെമിനാറിനു നേതൃത്വം നൽകി.

സമാപന ദിവസം പൊതുയോഗം ചേർന്ന് അടുത്ത രണ്ട വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും, യുവജനങ്ങളെ സംഘടനയുടെ മുഖ്യധാരയിലേക്കു കൊണ്ടുവരേണ്ട തിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച നടത്തുകയും, ഭരണഘടന പരിഷ്കരിച്ച് ഉടൻതന്നെ അന്തിമരൂപം നൽകാൻ തീരുമാനമെടുക്കുകയും ചെയ്തു.

2018-ലെ നായർ സംഗമം ഷിക്കാഗോയിൽ നടത്തും. അതിലേക്ക് പുതിയ പ്രസിഡന്റായി എം.എൻ.സി നായരേയും, ജനറൽ സെക്രട്ടറിയായി അജിത് നായരേയും, ട്രഷററായി മഹേഷ് കൃഷ്ണനേയും പൊതുയോഗം ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തു. സതീശൻ നായർ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം
 

Your Rating: