Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നായർ സംഗമത്തിന് വിദ്യാധിരാജ നഗറിൽ കൊടി ഉയരുന്നു

nair-sangamam-suresh-gopi

ഷിക്കാഗോ∙മൂന്നാമത് ദേശീയ നായർ മഹാസംഗമത്തിനു വിദ്യാധിരാജാ നഗറിൽ (ക്രൗൺ പ്ലാസ ഹൂസ്റ്റൺ) ഓഗസ്റ്റ് 12-നു കൊടി ഉയരും. അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായി നിരവധി പ്രതിനിധികൾ ഈ സംഗമത്തിൽ പങ്കെടുക്കും.

മുഖ്യാതിഥിയായി പ്രശസ്ത സിനിമാതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി പങ്കെടുക്കുന്നതാണ്. കൂടാതെ മതാചാര്യനായ സ്വാമി ഉദിത് ചൈതന്യ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ടിവി- സിനിമാതാരവും മിമിക്രി കലാകാരനുമായ സാബു തിരുവല്ല, ഗായകൻ വില്യം ഐസക്ക് എന്നിവരും പങ്കെടുക്കുന്നതാണ്. ഇതോടൊപ്പം തന്നെ രഞ്ജിനി മേനോനും രോഷ്നി പിള്ളയും ചേർന്ന് അവതരിപ്പിക്കുന്ന കഥകളി, രശ്മി നായരുടെ കഥക്, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന കലാകാരന്മാരുടേയും കലാകാരികളുടേയും വൈവിധ്യമാർന്ന കലാപരിപാടികളും ഈ നായർ മഹാസമ്മേളനത്തിനു കൊഴുപ്പേകും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു.

സംഗമത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങളും നടത്തുന്നതാണ്. ഡാൻസ് ഇനങ്ങളിൽ മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, കുച്ചിപ്പുടി, മ്യൂസിക് ഇനങ്ങളിൽ കർണ്ണാടിക് മ്യൂസിക്, ലൈറ്റ് മ്യൂസിക്, നാടൻപാട്ട്, കൂടാതെ ഇൻസ്ട്രമെന്റൽ മ്യൂസിക്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളിൽ രജിസ്റ്റർ ചെയ്ത് പ്രതിനിധികൾക്ക് പങ്കെടുക്കാവുന്നതാണ്.

സംഗമത്തോടനുബന്ധിച്ച് വിവിധ സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. അതിൽ പ്രധാനമായും ആത്മീയ സെമിനാർ,ബിസിനസ് സെമിനാർ, കുട്ടികൾക്കുള്ള സെമിനാർ എന്നിവയാണ്. മൂന്നുദിവസത്തെ ഈ സംഗമം എന്തുകൊണ്ടും ഇതിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്നതിൽ സംശയമില്ലെന്നു സെക്രട്ടറി സുനിൽ നായർ പറഞ്ഞു.

സംഗമത്തിന്റെ രജിസ്ട്രേഷന് എല്ലാ മേഖലകളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ട്രഷർ പൊന്നുപിള്ള അറിയിച്ചു. നായർ കുടുംബാംഗങ്ങളുടെ കൂട്ടായ്മ വിളിച്ചോതുന്ന ഈ നായർ മഹാസംഗമം വൻ വിജയമാക്കിത്തീർക്കാൻ എല്ലാ നായർ കുടുംബാംഗങ്ങളുടയും സാന്നിധ്യം വിദ്യാധിരാജ നഗറിൽ ഉണ്ട ാകണമെന്ന് കൺവൻഷൻ ചെയർമാൻ ഡോ. മോഹൻ കുമാർ അഭ്യർത്ഥിച്ചു. യുവജനങ്ങൾക്കായുള്ള പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളതായി യൂത്ത് ചെയർ രേവതി നായർ അറിയിച്ചു.

ഡോ. ചിത്ര ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള വിവിധ കലാപരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി അറിയിച്ചു. സംഗമത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന വർണ്ണശബളമായ സുവനീറിൽ ലേഖനങ്ങൾ നൽകിയും, പരസ്യങ്ങൾ നൽകിയും സഹായിച്ച ഏവരോടും സുവനീർ ചെയർമാൻ ജയപ്രകാശ് നായർ നന്ദി അറിയിച്ചു. നായർ സംഗമത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാൻ ംwww.nssona.org സന്ദർശിക്കുക. സതീശൻ നായർ അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating: