Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പതിനൊന്നാമത് നെഹ്റു ട്രോഫി വള്ളംകളിക്കായി മയാമി ഒരുങ്ങി

Mayamivallomkali_pic1

മയാമി∙ ഉദ്വേഗത്തിന്റെയും ആവേശത്തിന്റെയും തിരയിളക്കം മുഴക്കി 11-ാമതു നെഹ്റു ട്രോഫി വള്ളംകളി ഈ ഒക്ടോബർ ഒന്നിനു ഹോളിവുഡ് ടി വൈ. പാർക്കിൽ നടക്കും. കേരളസമാജം ഓഫ് ഫ്ളോറിഡ അമേരിക്കയിലെ പ്രിയപ്പെട്ട മലയാളികൾക്കായി അണിയിച്ചൊരുക്കുന്ന ഈ ജലമാമാങ്കം പ്രവാസികൾക്ക് നൽകുന്നതു സ്വന്തം നാടിന്റെ പ്രതിരൂപമാണ്.

എന്നും പുതുമയുള്ള ആശയങ്ങളുമായി മുന്നേറുന്ന കേരളസമാജത്തിന് ഇതു ആത്മാർപ്പണത്തിന്റെ 11-ാം വർഷം. കുട്ടനാടൻ ജലപ്പരപ്പുകളിലെ ആവേശം ഇവിടേ മയാമിയിൽ ഞങ്ങൾ ഒരുക്കുന്നു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പത്തിൽപ്പരം ടീമുകൾ വാശി ഏറിയ പോരാട്ടം തികച്ചും ആവേശഭരിതമായ കാഴ്ച നമ്മൾക്ക് സമ്മാനിക്കും. 2500 ഡോളർ, 1000 ഡോളർ എന്നിങ്ങനെ മികച്ച സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു .

വള്ളംകളി മത്സരത്തിൽ എം.എ.സി.ഫ് , ടാമ്പാ ചുണ്ടൻ , ഭാരത് ബോട്ട് ക്ലബ്, ന്യൂയോർക്ക്, കേരളാ ഡ്രാഗൺസ്, എംഎടി ,ടാമ്പാ, ഡ്രം ലവേഴ്സ് , മയാമി, മയാമി ചുണ്ടൻ, ക്നാനായ ചുണ്ടൻ, സൗത്ത് ഫ്ളോറിഡ തമിഴ് സംഗമം തുടങ്ങി അനവധി ടീമുകൾ.

ഒപ്പം അമേരിക്കയിലെ തന്നെ വാശിയേറിയ വടംവലി മൽസരവും നടക്കുന്നു. 2000 ഡോളർ, 750 ഡോളർ എന്നിങ്ങനെ സമാനതകളിലാത്ത സമ്മാനവും കേരളസമാജം ഈ വർഷം ഒരുക്കിയിട്ടുണ്ട്.

വടംവലി മത്സരത്തിൽ മാറ്റുരയ്ക്കാൻ അമേരിക്കയിലെ പ്രമുഖ ടീമുകളായ ടാമ്പാ ടസ്കേഴ്സ്, ഷിക്കാഗോ റഫ് ഡാഡിസ്, കില്ലേഴ്സ് ഹൂസ്റ്റൺ, കിങ്സ് 11 ഷിക്കാഗോ എന്നീ ടീമുകൾ അണിനിരക്കുമ്പോൾ തീപാറുന്ന മത്സരം ഉറപ്പ്. വടംവലി മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നതു മായാ ഫിസിക്കൽ തെറാപ്പി ആൻഡ് വെൽനസ് സെന്ററാണ്.

ഇവയ്ക്കുപുറമെ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ, ഫേസ് പെന്റിങ്, നാടൻ തട്ടുകട, തുടങ്ങി നിരവധി പരിപാടികളും കേരളസമാജം ഒരുക്കിയിട്ടുണ്ട്.

Park Address: Topeekeegee Yugnee Park 3300 N Park Rd, Hollywood, FL 33021

കൂടുതൽ വിവരങ്ങൾക്ക് .ജോസ്മാൻ കരേടൻ ജവ 954 558 2245, പീറ്റോ സെബാസ്റ്റ്യൻ ഫോൺ: 754 234 4921, നോയൽ മാത്യു ഫോൺ 786 553 6635, പത്മകുമാർ ഫോൺ 305 776 9376. പത്മകുമാർ.കെ .ജി അറിയിച്ചതാണിത്.

വാർത്ത∙ജോയിച്ചൻ പുതുക്കുളം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.