Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്ക് സ്ഫോടന കേസിൽ അറസ്റ്റിലായ ആൾ സഹോദരിയെ ആക്രമിച്ച കേസിലും പ്രതി

newyork-1

ന്യൂയോർക്ക് ∙ ന്യൂയോർക്ക്, ന്യൂജഴ്സി സ്ഫോടന കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന അഹമ്മദ് ഖാൻ റഹമി 2014ൽ സ്വന്തം സഹോദരിയെ അക്രമിക്കുവാൻ ശ്രമിച്ച കേസിൽ രണ്ടുമാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നതായി അധികൃതർ വെളിപ്പെടുത്തി.

തിങ്കളാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പരുക്കേറ്റ് അറസ്റ്റിലായതിനു ശേഷം സഹോദരി ഫേസ് ബുക്കിലൂടെ കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യർത്ഥന നടത്തിയിരുന്നു. ഇരുപത്തിയെട്ട് വയസുളള അഹമ്മദ് ഖാൻ അഫ്ഗാനിസ്ഥാനിൽ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. അമേരിക്കൻ പൗരത്വം ലഭിച്ച അഹമ്മദ് ഖാൻ അടുത്തയിടെ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നതായി ഔദ്യോഗിക രേഖകളിൽ നിന്നും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

newyork-blast

ന്യൂയോർക്കിലും ന്യൂജഴ്സിയിലും നടന്ന സ്ഫോടനങ്ങളുടെ പിന്നിൽ ഒരാൾ തന്നെയാണെന്നു നേരത്തെ പൊലീസിന് തെളിവുകൾ ലഭിച്ചിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിലാണ് ന്യൂജഴ്സിയിലെ ഒരു ബാർ ഹാൾവെയിൽ കിടന്നുറങ്ങിയിരുന്ന അഹമ്മദ് ഖാനെ പൊലീസ് വളഞ്ഞു പിടിച്ചത്. തുടർന്നുനടന്ന വെടിവെപ്പിൽ പരുക്കേറ്റ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

വാർത്ത ∙ പി. പി. ചെറിയാൻ 

Your Rating: