Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാതന്ത്ര ദിനാഘോഷപരിപാടികൾ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ

ന്യൂയോർക്ക്∙ഇന്ത്യയുടെ 70-ാം സ്വാതന്ത്ര ദിനാഘോഷപരിപാടികൾ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്നു. ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബർ മുഖ്യാതിഥിയായിരുന്നു. കോണ്‍സുലേറ്റ് ജനറൽ റിവാ ഗാംഗുലി ദാസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഇന്ത്യൻ പ്രവാസി സമൂഹത്തിലെ പ്രമുഖ നേതാക്കളോടൊപ്പം മലയാളികളായ ജോർജ് എബ്രഹാം  (ഐ എൻഓസി), തോമസ്‌ റ്റി.ഉമ്മൻ (ഫോമാ),  ലീലാ മാരേട്ട് (ഫൊക്കാന),സജി എബ്രഹാം,സാറാമ്മ റ്റി. ഉമ്മൻ, തുടങ്ങിയവർ പരിപാടികളിൽ പങ്കെടുത്തു. കോൺസുലേറ്റിന്റെ മുൻപിലെ സ്ട്രീറ്റിൽ ഒരുക്കിയ വേദിയിലാണ് ദേശീയ പതാക ഉയർത്തുന്ന ചടങ്ങുകളും തുടർന്നുള്ള പരിപാടികളും നടത്തപ്പെട്ടത്. 

വാർത്ത∙തോമസ് ടി.ഉമ്മൻ

Your Rating: