Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്ക് പൈപ്പ് ബോംബ് ; അഹമ്മദ് റഹിമി അറസ്റ്റിൽ

newyork-arrest

ന്യൂയോർക്ക് ∙ ന്യൂയോർക്ക് സിറ്റിയിലും ന്യുജഴ്സിയിലും പൈപ്പ് ബോംബ് വച്ച് 30 ഓളം പേരെ പരിക്കേൽപിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അഹമ്മദ് ഖാൻ റഹിമിയെ (28) പൊലീസ് ഏറ്റുമുട്ടലിനുശേഷമാണ് ന്യുജഴ്സിയിൽ പിടികൂടിയത്.

റഹീമി തന്നെ സമീപിച്ച പൊലീസിനു നേരെ നിറയൊഴിക്കുകയായിരുന്നു. തുടർന്ന് പൊലീസും വെടിവെയ്പ്പ് നടത്തി പ്രതിയെ പിടികൂടി. വെടി വെയ്പിൽ ഒരു പൊലീസുകാരന് പരിക്കേറ്റു.

രണ്ടു വർഷം മുമ്പ് പ്രതിയുടെ പിതാവ് മകന്റെ നീക്കങ്ങളെക്കുറിച്ച് പൊലീസിന് സൂചന നൽകിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ ഭീകരരുമായി ബന്ധമുളളതായി കണ്ടെത്താനായില്ല. എന്നിരുന്നാലും മുഹമ്മദ് റഹിമി പല കേസുകളിലും ഇതിനകം പ്രതിയായിട്ടുണ്ട്. പൊലീസിന്റെ നോട്ടപ്പുളളിയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. പ്രതി പാക്കിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും യാത്ര ചെയ്തിരുന്നായി റെക്കോർഡുകൾ സൂചിപ്പിക്കുന്നു. 

Your Rating: