Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂയോർക്കിൽ പൈപ്പ് ബോംബ് സ്ഫോടനത്തിൽ 30 പേർക്കു പരുക്ക്

newyorkmayor ന്യൂയോർക്ക് മേയർ

ന്യൂയോർക്ക്∙ ന്യൂയോർക്ക് സിറ്റിയിൽ രണ്ടിടങ്ങളിൽ പൈപ്പ് ബോംബ് പൊട്ടിത്തെറിച്ച് മുപ്പതോളം പേർക്കു പരുക്ക്. കെട്ടിട നിർമാണം നടക്കുന്നതിനു സമീപത്തുള്ള ട്രാഷ് കാനിൽ നിന്നുമാണ് ആദ്യപൊട്ടിത്തെറിയുണ്ടായത്.

സംഭവം ഭീകരാക്രമണത്തിന്റെ ഭാഗമല്ലെന്ന് പൊലീസ് വ്യക്തമാക്കി. പരുക്കേറ്റവരിൽ 24 ഓളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ആരോ മനഃപൂർവം പൈപ്പ് ബോംബ് വച്ചതായിരിക്കാമെന്ന് മേയർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

പൊലീസ് റോബോർട്ടുകൾ, ന്യൂയോർക്ക് സിറ്റി പൊലീസ് , കൗണ്ടർ ടെററിസം ഉദ്യോഗസ്ഥർ, എഫ്ബിഐ തുടങ്ങിയ അന്വേഷണ സംഘം കൂടുതൽ പരിശോധനയും അന്വേഷണവും നടത്തുകയാണെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. 

Your Rating: